മൻസൂർ വധം: പ്രതികൾക്ക് സി.പി.എം നിയമസഹായം ചെയ്യരുത് -എസ്.എസ്.എഫ്
text_fieldsകോഴിക്കോട്: കൂത്തുപറമ്പിനടുത്ത പുല്ലൂക്കരയിൽ കൊല്ലപ്പെട്ട മൻസൂറിന്‍റെ ഘാതകരെ സി.പി.എം സംരക്ഷിക്കരുതെന്ന് എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. രാഷ്ടീയതിമിരം ബാധിച്ച പ്രവർത്തകരിൽനിന്ന് സംഭവിച്ച അവിവേകത്തെ സി.പി.എം തള്ളി പറഞ്ഞിട്ടുണ്ടെങ്കിലും അവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ തയ്യാറായാൽ മാത്രമാണ് പ്രതികളെ തള്ളി പറഞ്ഞ നടപടി ആത്മാർത്ഥമാണെന്ന് പറയാൻ സാധിക്കൂ.
കൊലപാതകം നടന്നയുടനെ ഉയരുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ മുഖം രക്ഷിക്കാൻ കൊലപാതകത്തെയും കൊലപാതകികളെയും തള്ളി കളയുകയും പ്രതിഷേധം തണുക്കുമ്പോൾ പ്രതികൾക്ക് നിയമ സഹായ മടക്കമുളളവ ഉറപ്പു വരുത്തുകയും ചെയ്യുന്ന രീതിയും അവസാനിപ്പിക്കണം. കുറ്റവാളികളെ ഒറ്റപ്പെടുത്തുന്ന രീതി രാഷ്ട്രീയ പാർട്ടികൾ സ്വീകരിച്ചെങ്കിലേ കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അറുതി വരുത്താൻ കഴിയുകയുള്ളൂവെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
സംസ്ഥാന ജനറൽ സെക്രട്ടറി സി.എൻ. ജാഫർ സാദിഖ് കാസർകോട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്‍റ് നിസാമുദ്ദീൻ ഫാളിലി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ ജാബിർ സഖാഫി പാലക്കാട്, സി.ആർ.കെ. മുഹമ്മദ് വടകര, ഹാമിദലി സഖാഫി കോഴിക്കോട്, കെ.ബി. ബശീർ തൃശൂർ, മുഹമ്മദ് നിയാസ് കോഴിക്കോട്, എം. ജുബൈർ മലപ്പുറം, ഫിർദൗസ് സഖാഫി കണ്ണൂർ, ശബീറലി മഞ്ചേരി, മുഹമ്മദ് റാഫി തിരുവനന്തപുരം, ആശിഖ് കോയതങ്ങൾ കൊല്ലം, ജാബിർ കോഴിക്കോട്, ഡോ. അബൂബക്കർ മലപ്പുറം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.