മൻസൂർ വധം: അന്വേഷണം ക്രൈംബ്രാഞ്ചിന്
text_fieldsകണ്ണൂർ: കടവത്തൂർ പുല്ലൂക്കരയിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിെൻറ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന് കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ. ഡിവൈ.എസ്.പി ഇസ്മായിലിെൻറ നേതൃത്വത്തിലുള്ള 15 അംഗ സംഘം വ്യാഴാഴ്ച തന്നെ അന്വേഷണം ഏറ്റെടുക്കും.
അക്രമസംഭവങ്ങൾ തടയാനായി പൊലീസ് മുൻകരുതലെടുത്തിരുന്നു. കല്ലേറിൽ പൊലീസുകാർക്ക് പരിക്കേറ്റതായും രണ്ട് വാഹനങ്ങൾ തകർന്നതായും കമീഷണർ പറഞ്ഞു. സംഭവത്തിൽ മന്‍സൂറിെൻറ അയല്‍വാസിയും സി.പി.എം പ്രവർത്തകനുമായ ഷിനോസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പത്തിലധികം പേർ കൊലപാതകത്തിൽ ഉൾപ്പെട്ടതായാണ് വിവരം.
പൊലീസ് നടപടി ഏകപക്ഷീയമാണെന്നാരോപിച്ച് ജില്ല കലക്ടർ കണ്ണൂരിൽ വിളിച്ചുചേർത്ത സമാധാനയോഗം യു.ഡി.എഫ് ബഹിഷ്കരിച്ചിരുന്നു. പ്രാദേശികമായ സമാധാന ശ്രമങ്ങൾ തുടരുമെന്ന് കലക്ടർ ടി.വി. സുഭാഷ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.