മൻസൂർ വധം: ലീഗിനെതിരെ ഗുരുതര ആരോപണവുമായി എൽ.ഡി.എഫ്; 'മൻസൂറിനെ ആശുപത്രിയിൽ എത്തിക്കാൻ വൈകിപ്പിച്ചു'
text_fieldsപാനൂർ: മുക്കിൽപീടികയിൽ തെരഞ്ഞെടുപ്പ് ദിവസം നടന്ന ദൗർഭാഗ്യകരമായ സംഭവത്തിൽ ഗൂഢാലോചന തയാറാക്കുന്നത് യു.ഡി.എഫാണെന്ന് എൽ.ഡി.എഫ് നേതാക്കൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
ഇരുകൂട്ടരും തമ്മിലുണ്ടായ സംഘർഷത്തിനിടെ പരിക്കേറ്റ മൻസൂറിന് വൈദ്യസഹായം കിട്ടാൻ വൈകിയതും അപകടം സംഭവിച്ച വിധം അറിയുംമുമ്പ്, മുസ്ലിം ലീഗ് പ്രതികളെ പ്രഖ്യാപിച്ച രീതിയും ഗൂഢാലോചന തെളിയിക്കുന്നു.
സ്വന്തം കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരാൾ ചോരവാർന്നു കിടക്കുമ്പോഴും അയാളെ ആശുപത്രിയിൽ എത്തിക്കാതെ രക്തസാക്ഷിയെ സൃഷ്ടിച്ചെടുക്കാനുള്ള ലീഗ് നേതൃത്വത്തിെൻറ നിർദേശം അനുസരിച്ചാണ് മൻസൂറിനെ ആശുപത്രിയിൽ എത്തിക്കാൻ വൈകിപ്പിച്ചത്.
മൻസൂറിെൻറ ദൗർഭാഗ്യകരമായ മരണത്തിനുശേഷം നിരപരാധികളായ ചെറുപ്പക്കാരുടെ പേരിൽ ലീഗിെൻറ നേതൃത്വത്തിൽ നവമാധ്യമങ്ങളിലും മറ്റുമായി വളരെ വലിയ രീതിയിലുള്ള കുപ്രചാരണങ്ങളാണ് നടക്കുന്നത്. കേസിൽ ഉൾപ്പെട്ട മാനസിക വിഷമം താങ്ങാനാവാത്തതിനാലാണ് രതീഷ് എന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ആത്മഹത്യ ചെയ്തത്. ഈ വാർത്ത പുറത്തറിഞ്ഞ ഉടൻ അത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് കെ. സുധാകരൻ ഉൾപ്പെടെയുള്ള യു.ഡി.എഫ് നേതാക്കൾ ആരോപിച്ചത് എന്ത് തെളിവിെൻറ അടിസ്ഥാനത്തിലാണെന്നും നേതാക്കൾ ചോദിച്ചു.
ദൗർഭാഗ്യകരവും വേദനജനകവുമായ രണ്ട് സംഭവങ്ങളെ സംബന്ധിച്ചും പൊലീസ് കൃത്യമായി അന്വേഷിച്ച് യഥാർഥ വസ്തുതകൾ വെളിച്ചത്തുകൊണ്ടുവരണം. അസത്യവും അബദ്ധജടിലവുമായ പ്രസ്താവനകളിൽ നിന്നും നിരുത്തരവാദപരമായ പ്രതികരണങ്ങളിൽനിന്നും ലീഗ് നേതൃത്വം പിന്മാറണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. നേതാക്കളായ പി. ഹരീന്ദ്രൻ, രവീന്ദ്രൻ കുന്നോത്ത്, കെ.ഇ. കുഞ്ഞബ്ദുല്ല, കെ. മുകുന്ദൻ, കെ.കെ. ബാലൻ, എൻ. ധനഞ്ജയൻ, ടി. നിസാർ എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.