മൻസൂർ വധം: ചൊക്ലി പൊലീസ് സ്റ്റേഷൻ മുസ്ലീം ലീഗ് ഉപരോധിക്കുന്നു
text_fieldsകണ്ണൂർ: മൻസൂർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ചൊക്ലി പൊലീസ് സ്റ്റേഷൻ മുസ്ലീം ലീഗ് ഉപരോധിക്കുന്നു. ഇന്നലെ കസ്റ്റഡിയിൽ എടുത്ത മുസ്ലീം ലീഗ് പ്രവർത്തകരെ കോടതിയിൽ ഹാജരാക്കാൻ കൊണ്ട് പോകുന്നതിനിടയിലാണ് സംഭവം. അന്യായമായി കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്നാണ് ആവശ്യപ്പെട്ടാണ് ഉപരോധം. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
കടവത്തൂർ പുല്ലൂക്കരയിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് നടപടി ഏകപക്ഷീയമാണെന്നാരോപിച്ച് ജില്ല കലക്ടർ വിളിച്ചുചേർത്ത സമാധാനയോഗം യു.ഡി.എഫ് നേരത്തെ ബഹിഷ്കരിച്ചിരുന്നു.
സംഭവസ്ഥലത്ത് നിന്ന് പിടികൂടി പൊലീസിന് കൈമാറിയ പ്രതിയുടെ അറസ്റ്റ് പോലും രേഖപ്പെടുത്തിയത് ബുധനാഴ്ച വൈകിയാണെന്നും കൊലപാതകത്തിൽ പങ്കെടുത്തവരെ തിരിച്ചറിഞ്ഞെന്ന് പറയുേമ്പാഴും ആരെയും അറസ്റ്റ് ചെയ്യാനായില്ലെന്നും യു.ഡി.എഫ് നേതാക്കൾ പറഞ്ഞിരുന്നു.
കൊലപാതകത്തെ തുടർന്ന് പെരിങ്ങത്തൂരിലുണ്ടായ അക്രമസംഭവങ്ങളിൽ പിടികൂടിയ മുസ്ലീം ലീഗ് പ്രവർത്തകരെ പൊലീസ് കൈകാര്യം ചെയ്യുകയാണ്. പൊലീസിൽനിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ല. പൊലീസിെൻറയും ജില്ല ഭരണകൂടത്തിെൻറയും കയ്യും കാലും കെട്ടിയിട്ടിരിക്കുകയാണ്. പൊലീസ് ജീപ്പിൽവെച്ച് പ്രവർത്തകരെ തല്ലിച്ചതക്കുന്നുവെന്നെല്ലാം കോൺഗ്രസും ലീഗും ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.