മൂന്നുപേര്‍ക്ക് പുതുജീവന്‍ നല്കി മനു മോഹന്‍
text_fieldsതിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ മസ്തിഷ്ക മരണം സംഭവിച്ച നെല്ലിമൂട്, കൈവന്‍വിള, വേങ്ങനിന്ന പുത്തന്‍വീട്ടില്‍ മോഹനെൻറ മകന് മനു മോഹന്‍ (22) മൂന്നുപേര്‍ക്ക് പുതുജീവന്‍ നല്കി. മനു മോഹെൻറ കരള്‍, രണ്ട് വൃക്ക എന്നിവ ഇനി മറ്റുള്ളവരിലൂടെ ജീവിക്കും.
ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കും ഇടനല്‍കാതെ മസ്തിഷ്ക മരണം സ്ഥിരീകരിക്കണമെന്ന ആരോഗ്യ വകുപ്പിെൻറ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളും അനുസരിച്ചുള്ള സര്‍ക്കാര്‍ മേഖലയിലെ ആദ്യ മസ്തിഷ്ക മരണ സ്ഥിരീകരണമായിരുന്നു ഇത്.
മസ്തിഷ്കമരണം സ്ഥിരീകരിക്കുന്ന ഡോക്ടര്‍മാരിലൊരാള്‍ ആ ആശുപത്രിക്ക് പുറത്തുനിന്നുള്ള സര്‍ക്കാര്‍ ഡോക്ടറായിരിക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. ഡെപ്യൂട്ടി ഡി.എം.ഒ. ഉള്‍പ്പെടെ നാല് ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ ആറ് മണിക്കൂര്‍ ഇടവിട്ട് രണ്ടു പ്രാവശ്യം മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. രണ്ട് പ്രാവശ്യം ആപ്നിയോ ടെസ്റ്റ് നടത്തി തിരികെ ജീവിതത്തിലേക്ക് വരാനുള്ള ഒരു സാഹചര്യവുമില്ലെന്ന് ബോധ്യപ്പെട്ടു. ഇതിെൻറ വിഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തു. സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആയിരുന്നിട്ടും പുറത്തുനിന്നുള്ള സര്‍ക്കാര്‍ ഡോക്ടറുടെ സാന്നിധ്യത്തിലായിരുന്നു മസ്തിഷ്ക മരണ സ്ഥിരീകരണം.
എയര്‍പോര്‍ട്ടില്‍ കരാറടിസ്ഥാനത്തില്‍ ഹൗസ് കീപ്പറായി ജോലി നോക്കുകയായിരുന്നു മനു മോഹന്‍. കഴിഞ്ഞ ഞായറാഴ്ച രാത്രി കൈവന്‍വിള പെട്രോള്‍ പമ്പിന് സമീപം ബൈക്ക് തെന്നി തലയിടിച്ച് വീണ് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കല്‍ കോളജിലും പിന്നീട് കിംസ് ആശുപത്രിയിലും എത്തിച്ചു. പരിശോധനയില്‍ 99 ശതമാനവും മസ്തിഷ്ക മരണത്തിനുള്ള സാധ്യതയുള്ളതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. തുടര്‍ന്ന് ബുധനാഴ്ച മെഡിക്കൽ കോളജിൽ സൂപ്പർ സ്പെഷാലിറ്റി ഐ.സി.യുവില്‍ മനു മോഹനെ പ്രവേശിപ്പിച്ചു.
വസ്തുത മനസ്സിലാക്കിയ ബന്ധുക്കള്‍ അവയവദാനത്തിന് സ്വയമേ തയാറാവുകയായിരുന്നു. യുവജന ക്ലബുകളില്‍ പ്രവര്‍ത്തിച്ചിരുന്ന മനു മോഹെൻറ ആഗ്രഹമായിരുന്നു മരണാനന്തര അവയവദാനം. പൂജപ്പുര ആയുര്‍വേദ ആശുപത്രിയിലെ ജീവനക്കാരി ബീനയാണ് മനു മോഹെൻറ മാതാവ്. അവയവദാന ശസ്ത്രക്രിയക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.