നെയ്യാറ്റിൻകരയിലെ ആ മക്കൾക്ക് വീടിന് സ്ഥലം നൽകാൻ തയാറായി മുഹമ്മദ് എന്ന മാനു
text_fieldsഎടപ്പാൾ: നെയ്യാറ്റിൻകരയിൽ കുടിയിറക്ക് ഭീഷണിയിൽ ആത്മഹത്യ ചെയ്ത ദമ്പതികളുടെ മക്കൾക്ക് വീട് വെക്കാൻ സ്ഥലം നൽകാൻ തയാറായി വട്ടംകുളം കുറ്റിപ്പാല സ്വദേശി കോട്ടവളപ്പിൽ മുഹമ്മദ് എന്ന മാനു രംഗത്തെത്തി.
ഹൃദയഭേദകമായ ദൃശ്യം ടി.വിയിലൂടെ കണ്ടതോടെയാണ് കർഷകനായ മാനു സ്ഥലം നൽകാൻ തിരുമാനിച്ചത്. ദമ്പതികളുടെ മക്കളുമായി ഫോണിൽ ഇദ്ദേഹം ബന്ധപ്പെട്ടു.
എന്നാൽ, തങ്ങൾക്ക് അച്ഛനും അമ്മയും ജീവിച്ച മണ്ണിൽ കഴിയാനാണ് താൽപര്യമെന്നും മറ്റ് കാര്യങ്ങൾ ആലോചിച്ച് പറയാമെന്നും അവർ അറിയിച്ചു. താനും ബാങ്ക് ജപ്തി നടപടി നേരിട്ടതാണെന്നും അതിെൻറ പ്രയാസമറിയാമെന്നും മാനു പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.