വ്യാജ സാനിറ്റൈസർ നിർമാണം: മൂന്ന് കേസ് രജിസ്റ്റർ ചെയ്തു
text_fieldsനെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയിൽ വ്യാജ സാനിറ്റൈസർ നിർമാണകേന്ദ്രം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് മൂന്ന് കേസ് രജിസ്റ്റർ ചെയ്തു.അഞ്ചുമന, സൗത്ത് അടുവാശ്ശേരി എന്നിവിടങ്ങളിലെ വിൽപനകേന്ദ്രത്തിലേക്ക് വ്യാജ സാനിെറ്റെസർ എത്തിച്ചതിനാണ് പുതിയ രണ്ട് കേസുകൂടി രജിസ്റ്റർ ചെയ്തത്. ഇവിടങ്ങളിലെ കേസുകളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് നെടുമ്പാശ്ശേരിയിലെ വിൽപനകേന്ദ്രം കണ്ടെത്താനായത്.
നെടുമ്പാശ്ശേരിയിൽ വിൽപനകേന്ദ്രം നടത്തിയ ആലുവ യു.സി കോളജ് സ്വദേശി ഹാഷിം ഒളിവിലാണ്. ഇയാൾക്കെതിരെ മൂന്ന് കേസിലും ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തതെന്ന് റീജനൽ ഡ്രഗ് കൺേട്രാളർ ഇൻസ്പെക്ടർ അജു ജോസഫ് 'മാധ്യമ'ത്തോട് പറഞ്ഞു.
വിൽപന നടത്തിയവർക്കെതിരെ അഞ്ചുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. സാനിെറ്റെസർ നിർമിക്കുന്നതിന് ലൈസൻസ് വേണം. എന്നാൽ, വിൽപന നടത്തുന്നതിന് കൊറോണയെത്തുടർന്ന് ലൈസൻസ് വേണമെന്ന് ഇപ്പോൾ നിഷ്കർഷിക്കുന്നില്ല. എന്നാൽ, യഥാർഥ സാനിറ്റൈസർതന്നെയാണ് വിൽപന നടത്തുന്നതെന്ന് ഉറപ്പുവരുത്തണമെന്നും ഡ്രഗ് ഇൻസ്പെക്ടർ അറിയിച്ചു.
വ്യാജ സാനിെറ്റെസർ ൈകയിലൊഴിച്ചാൽ ചൊറിച്ചിൽ അനുഭവപ്പെടും. ഇതിൽ ചില സുഗന്ധലേപനങ്ങൾ കൂട്ടിച്ചേർക്കും. അതുകൊണ്ടുതന്നെ ഇതിന് വിൽപനയും കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഡ്രഗ് കൺേട്രാൾ വിഭാഗത്തെ കൂടാതെ എക്സൈസും വ്യാജ സാനിറ്റൈസർ വിൽപനകേന്ദ്രങ്ങൾ കണ്ടെത്തുന്നതിന് പ്രത്യേക പരിശോധനകൾ നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.