തെരഞ്ഞെടുപ്പിന് ശേഷമുള്ള പരീക്ഷ നടത്തിപ്പിന് വെല്ലുവിളികളേറെ
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പിനുശേഷം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ നടത്താനുള്ള സർക്കാർ നീക്കത്തിന് വെല്ലുവിളികളേറെ. കോവിഡ് സാഹചര്യത്തിൽ ഇത്തവണ 15730 പോളിങ് ബൂത്തുകളാണ് അധികമായി വരുന്നത്. ഇൗ ബൂത്തുകളിൽ ഉൾപ്പെടെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കുന്നവരിൽ ഭൂരിഭാഗവും അധ്യാപകരായിരിക്കും.
തെരഞ്ഞെടുപ്പിന് േശഷം കോവിഡ് വ്യാപനമുണ്ടായാൽ അത് അധ്യാപകരെയും പരീക്ഷയെഴുതേണ്ട വിദ്യാർഥികളെയും ഒരുേപാലെ ബാധിക്കും. ഡ്യൂട്ടിക്ക് നിയോഗിക്കുന്ന സർക്കാർ ജീവനക്കാർക്ക് വാക്സിനേഷൻ ആരംഭിച്ചിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പിന് മുമ്പ് രണ്ട് ഡോസ് പൂർത്തിയാക്കാൻ കഴിയില്ലെന്നാണ് സൂചന.
തെരഞ്ഞെടുപ്പ് പ്രചാരണം ശക്തിപ്പെടുന്നതോടെ കോവിഡ് വ്യാപനമുണ്ടാകാനുള്ള സാധ്യതയും നിലനിൽക്കുന്നു. കുട്ടികളിലും അധ്യാപകരിലേക്കും കോവിഡ് വ്യാപനമുണ്ടായാൽ പരീക്ഷ നടത്തിപ്പുതന്നെ പ്രതിസന്ധിയിലാകും.
തെരഞ്ഞെടുപ്പിന് മുമ്പുതന്നെ നിശ്ചയിച്ച തീയതിയിൽ പരീക്ഷ പൂർത്തിയാക്കിയാൽ ഇൗ വെല്ലുവിളിയുണ്ടാകില്ലെന്ന് അധ്യാപകർതന്നെ ചൂണ്ടിക്കാട്ടുന്നു. പരീക്ഷ മാറ്റാനുള്ള അനുമതി ലഭിച്ചാൽ മാത്രമേ പകരം പരീക്ഷാ തീയതി തീരുമാനിക്കൂ.
തെരഞ്ഞെടുപ്പിനുശേഷം ഏപ്രിൽ രണ്ടാം വാരത്തിലോ അല്ലെങ്കിൽ വോെട്ടണ്ണലിന് ശേഷം മേയിലോ പരീക്ഷ നടത്താമെന്ന ആലോചനയാണ് സർക്കാർതലത്തിലുള്ളത്.
ഏപ്രിൽ രണ്ടാം വാരത്തിൽ റമദാൻ വ്രതം ആരംഭിക്കുന്നതും വിഷു വരുന്നതും ഇൗ സമയത്ത് പരീക്ഷ നടത്താനുള്ള നീക്കത്തിൽ എതിർപ്പിനിടയാക്കും. എതിർപ്പുയർന്നാൽ പരീക്ഷ മേയിലേക്ക് മാറ്റേണ്ടിവരും. ഫലത്തിൽ പരീക്ഷക്കൊരുങ്ങിയ വിദ്യാർഥികൾക്ക് രണ്ട് മാസത്തോളം കാത്തിരിപ്പ് നീളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.