സമരം ചെയ്യുന്നവരിൽ പലരും പി.എസ്.സി ലിസ്റ്റിൽ ഉള്ളവരല്ല -ഇ.പി ജയരാജൻ
text_fieldsതിരുവനന്തപുരം: ഇടത് സർക്കാറിന്‍റെ കൂട്ട സ്ഥിരപ്പെടുത്തലിനെ ന്യായീകരിച്ചും സമരം ചെയ്യുന്നവരെ പരിഹസിച്ചും വ്യവസായ മന്ത്രി ഇ.പി. ജയരാജൻ. സെക്രട്ടറിയേറ്റിന് മുമ്പിലെ ഉദ്യോഗാർഥികളുടെ സമരം പ്രഹസനമാണെന്ന് മന്ത്രി പറഞ്ഞു. ആരോ പ്രേരിപ്പിച്ചിട്ടാണ് സമരം ചെയ്യുന്നത്. സമരം ചെയ്യുന്നവരിൽ പലരും പി.എസ്.സി ലിസ്റ്റിൽ ഉള്ളവരല്ല. കോൺഗ്രസിന്‍റെയോ യൂത്ത് കോൺഗ്രസിന്‍റെയോ പ്രവർത്തകരാണെന്നും ജയരാജയൻ ആരോപിച്ചു.
ശരിയായ മാനദണ്ഡങ്ങളും വ്യവസ്ഥകളും പാലിച്ചേ നിയമനങ്ങൾ നടത്താൻ സാധിക്കൂ. മാനദണ്ഡങ്ങളും വ്യവസ്ഥകളും പാലിക്കാതെ നിയമനം നടത്തിയതാണ് ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ. പത്തിലധികം വർഷമായി ജോലി ചെയ്യുന്നവരാണിവർ. അവരെ വഴിയാധാരമാക്കാൻ പാടുണ്ടോയെന്ന് ജയരാജൻ ചോദിച്ചു. 10 വർഷമായി ജോലി ചെയ്യുന്നവരെ പെട്രോൾ ഒഴിച്ച് കത്തിക്കണമോ എന്നും ജയരാജൻ ചോദിച്ചു.
സ്ഥിരപ്പെടുത്തേണ്ടത് സര്‍ക്കാര്‍ ചെയ്യേണ്ട ഉചിതമായ നടപടിയാണ്. സ്ഥിരപ്പെടുത്തിയതൊന്നും പി.എസ്.സി തസ്തികയല്ല. തൊഴില്‍ രഹിതരില്ലാത്ത കേരളമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി ജയരാജൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.