യു.കെയിൽ ഉന്നത വിദ്യാഭ്യാസത്തിനെത്തി വൃദ്ധസദനങ്ങളിൽ ജോലി ചെയ്യുന്നവർ ഏറെ -കേംബ്രിജ് മേയർ
text_fieldsതിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസമെന്ന മോഹവുമായി കേരളത്തിൽനിന്ന് യു.കെയിലെത്തുന്നവരിൽ നിരവധി പേർ വൃദ്ധസദനങ്ങളിലെ ജോലികളിൽ കുടുങ്ങുന്നെന്ന് കേംബ്രിജ് മേയറായ മലയാളി ബൈജു വർക്കി തിട്ടാല. പ്രസ്ക്ലബിൽ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏജന്റുമാരുടെയും മറ്റും തട്ടിപ്പിനിരയായി വേണ്ടത്ര പരിശോധനകളില്ലാതെയാണ് പലരും യു.കെയിൽ ഇത്തരം ജോലികളിൽ പ്രവേശിക്കുന്നത്. ഉന്നത വിദ്യാഭ്യാസം നേടിയവർ പോലും കെയർ ഹോമുകളിലെ ജോലിയിൽ കുടുങ്ങി ജീവിതത്തിൽ ഉയർച്ചയില്ലാതായി പോകുന്നുണ്ട്.
യൂറോപ്യൻ രാജ്യങ്ങളിൽ കുടിയേറ്റക്കാർക്കെതിരെ വംശീയമായും മറ്റുമുള്ള പ്രകോപനങ്ങളും അക്രമങ്ങളും നിലവിലുണ്ടെങ്കിലും അതിനെതിരെ ശക്തമായ നടപടികളാണ് ഭരണകൂടം സ്വീകരിക്കുന്നതെന്നും ബൈജു തിട്ടാല പറഞ്ഞു. കോട്ടയം ആർപ്പൂക്കര തിട്ടാല പാപ്പച്ചൻ- ആലിസ് ദമ്പതികളുടെ മകനായ ബൈജു കഴിഞ്ഞ മേയിലാണ് കേംബ്രിജ് സിറ്റി കൗൺസിൽ മേയറായി ചുമതലയേറ്റത്.
ഒരു വർഷത്തേക്കാണ് കാലാവധി. ലേബർ പാർട്ടി അംഗമായ ഇദ്ദേഹം നേരത്തേ ഡെപ്യൂട്ടി മേയറായിരുന്നു. കേംബ്രിജിൽ നഴ്സിങ് ഹോം മാനേജറായ ആൻസിയാണ് ഭാര്യ. മക്കൾ: വിദ്യാർഥികളായ അന്ന, അലൻ, അൽഫോൻസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.