Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഹജ്ജ്...

ഹജ്ജ് വളന്റിയറാക്കാമെന്ന് വാഗ്ദാനം നൽകി നിരവധി പേരെ കബളിപ്പിച്ചു

text_fields
bookmark_border
kerala police
cancel

കോ​ഴി​ക്കോ​ട്: ഹ​ജ്ജ് വ​ള​ന്റി​യ​റാ​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ല്‍കി ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന് പ​രാ​തി. സം​ഭ​വ​ത്തി​ല്‍ കാ​സ​ർ​കോ​ട് സ്വ​ദേ​ശി​യു​ള്‍പ്പെ​ടെ മൂ​ന്നു പേ​രു​ടെ പ​രാ​തി​യി​ല്‍ ന​ട​ക്കാ​വ് പൊ​ലീ​സ് കേ​സെ​ടു​ത്തു. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, കാ​സ​ർ​കോ​ട് അ​ട​ക്ക​മു​ള്ള ജി​ല്ല​ക​ളി​ലെ 500ലേ​റെ പേ​ര്‍ ത​ട്ടി​പ്പി​നി​ര​യാ​യ​താ​യാ​ണ് പ​രാ​തി. ഉ​ട​ൻ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. ന​ട​ക്കാ​വ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി​യു​മാ​യി നി​ര​വ​ധി പേ​ർ വ്യാ​ഴാ​ഴ്ച​യും എ​ത്തി. പ​ണം തി​രി​കെ കി​ട്ടു​മെ​ന്ന് ക​രു​തി​യാ​ണ് പ​ല​രും രേ​ഖാ​മൂ​ലം പ​രാ​തി ന​ല്‍കാ​ത്ത​തെ​ന്ന് ക​രു​തു​ന്നു.

മെ​ഡി​ക്ക​ല്‍ വി​ഭാ​ഗ​ത്തി​ല്‍ ഹ​ജ്ജ് വ​ള​ന്റി​യ​റാ​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പോ​സ്റ്റ​റും വോ​യ്‌​സും പ്ര​ച​രി​പ്പി​ച്ചാ​ണ് ത​ട്ടി​പ്പ്. താ​മ​സം, ഭ​ക്ഷ​ണം എ​ന്നി​വ​യും 1300 സൗ​ദി റി​യാ​ല്‍ ശ​മ്പ​ള​വു​മാ​ണ് വാ​ഗ്ദാ​നം ചെ​യ്ത​ത്. അ​പേ​ക്ഷ​ക​ര്‍ 20,000 രൂ​പ​യാ​ണ് ന​ല്‍കേ​ണ്ട​ത്. അ​ഡ്വാ​ന്‍സാ​യി 10,000 രൂ​പ അ​ട​ക്ക​ണം. ഇ​തോ​ടൊ​പ്പം പാ​സ്‌​പോ​ര്‍ട്ടും ന​ല്‍ക​ണം. അ​ഡ്വാ​ന്‍സ് തു​ക​യും പാ​സ്‌​പോ​ര്‍ട്ടും സം​ഘം കൈ​ക്ക​ലാ​ക്കി​യെ​ന്നാ​ണ് പ​രാ​തി.

ഈ ​മാ​സം 10 മു​ത​ല്‍ ആ​റു​മാ​സ​മാ​ണ് ജോ​ലി​യു​ടെ കാ​ലാ​വ​ധി​യാ​യി പ​റ​ഞ്ഞ​ത്. പ​ത്തി​ന് സൗ​ദി​യി​ലേ​ക്ക് പോ​കു​മെ​ന്ന അ​റി​യി​പ്പി​നെ​ത്തു​ട​ര്‍ന്ന് പ​ല​രും നി​ല​വി​ലെ ജോ​ലി​ക​ള്‍ ഒ​ഴി​വാ​ക്കി സം​ഘ​വു​മാ​യി ബ​ന്ധ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. തു​ട​ർ​ന്നാ​ണ് ത​ട്ടി​പ്പി​ന് ഇ​ര​യാ​യെ​ന്ന് മ​ന​സ്സി​ലാ​യ​ത്.

ഇ​തോ​ടെ ന​ട​ക്കാ​വ് പൊ​ലീ​സി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. സം​ഘ​ത്തി​ന് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ ഏ​ജ​ന്റു​മാ​രു​ണ്ടെ​ന്നാ​ണ് ആ​രോ​പ​ണം. വി​വി​ധ ജി​ല്ല​ക​ളി​ല്‍ പ​ണം കൈ​മാ​റി​യെ​ന്ന​തി​നാ​ല്‍ അ​ത​ത് പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ പ​രാ​തി ന​ല്‍കാ​നാ​ണ് പ​രാ​തി​ക്കാ​ർ​ക്ക് ല​ഭി​ച്ച നി​യ​മോ​പ​ദേ​ശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hajj volunteer
News Summary - Many people were cheated by promising to volunteer for Hajj
Next Story