മാവോവേട്ട: മൃതദേഹങ്ങൾ സൂക്ഷിക്കണമെന്ന് ബന്ധുക്കൾ
text_fieldsകോഴിക്കോട്: നിലമ്പൂര്‍ വനമേഖലയില്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോവാദികളായ കുപ്പു ദേവരാജ്, അജിത എന്നിവരുടെ മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍നിന്ന് പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ തയാറായില്ല.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തുന്നതിനായി മൃതദേഹം സൂക്ഷിക്കണമെന്നും ചൂണ്ടിക്കാട്ടി കുപ്പു ദേവരാജിന്‍െറ സഹോദരന്‍ ബാബു എന്ന ശ്രീധറും അജിതയുടെ സഹപ്രവര്‍ത്തകന്‍ അഡ്വ. എ. മുരുകനും അപേക്ഷ നല്‍കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ മൃതദേഹങ്ങള്‍ തിങ്കളാഴ്ച അര്‍ധരാത്രി വരെ മോര്‍ച്ചറിയില്‍ സൂക്ഷിക്കുമെന്ന് പൊലീസ് അറിയിച്ചു. ശനിയാഴ്ച രാവിലെ ഒമ്പതിന് പോസ്റ്റുമോര്‍ട്ടം തുടങ്ങിയതുമുതല്‍ മോര്‍ച്ചറിയുടെ മുന്നില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. മെഡിക്കല്‍ കോളജിനുചുറ്റും വന്‍ സുരക്ഷ സന്നാഹം ഒരുക്കി. ബന്ധുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും നാട്ടുകാരും മോര്‍ച്ചറിക്കുമുന്നില്‍ രാവിലെ മുതല്‍ തടിച്ചുകൂടിയിരുന്നു. പ്രതിഷേധം നടത്തിയ എ. വാസു, എം.എന്‍. രാവുണ്ണി എന്നിവരുടെ നേതൃത്വത്തിലെ മുപ്പതോളം മനുഷ്യാവകാശ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. എന്നാല്‍, രാവുണ്ണിയെ മറ്റൊരു കേസിലുള്‍പ്പെടുത്തി പൊലീസ് കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണ്. കുപ്പു ദേവരാജും അജിതയും പൊലീസ് കസ്റ്റഡിയില്‍ മരിച്ചതിനാല്‍ ക്രിമിനല്‍ നടപടി ചട്ടപ്രകാരം ജുഡീഷ്യല്‍ മജിസ്ട്രേറ്റിനുമുമ്പാകെയാണ് ഇന്‍ക്വസ്റ്റ് നടത്തേണ്ടതെന്നും, ഇത് ലംഘിച്ച് എക്സിക്യൂട്ടിവ് മജിസ്ട്രേറ്റായ ആര്‍.ഡി.ഒ മുമ്പാകെയാണ് ഇന്‍ക്വസ്റ്റ് നടത്തിയതെന്നും ബന്ധുക്കള്‍ പൊലീസിന് നല്‍കിയ അപേക്ഷയില്‍ പറയുന്നു. പൊലീസ് നടത്തിയ മനസ്സു മരവിപ്പിക്കുന്ന കൊലപാതകമാണ് ഇതെന്ന് സംശയിക്കുന്നതായും പരാതി ഉന്നയിക്കുന്നു. രാവിലെ ഒമ്പതരക്ക് തുടങ്ങിയ പോസ്റ്റ്മോര്‍ട്ടം വൈകീട്ട് ആറിനാണ് സമാപിച്ചത്. ആദ്യം പോസ്റ്റ്മോര്‍ട്ടം ചെയ്തത് അജിതയുടെ മൃതദേഹമാണ്. മൃതദേഹം സഹപ്രവര്‍ത്തകനായ അഡ്വ. എ. മുരുകന്‍ തിരിച്ചറിഞ്ഞു. തുടര്‍ന്ന് 2.45നാണ് ആദ്യ പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞത്. മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ. കെ. പ്രസന്നന്‍െറ നേതൃത്വത്തില്‍ അസി. പ്രഫസര്‍ ഡോ. ആര്‍. സോനു, ഡോ. പി.ടി. രതീഷ്, ഡോ. ഗോപകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്.
തുടര്‍ന്ന് കുപ്പു ദേവരാജിന്‍െറ മൃതദേഹം ഡോ. കെ. പ്രസന്നന്‍െറ നേതൃത്വത്തില്‍ അസി.പ്രഫസര്‍ ഡോ. എസ്. കൃഷ്ണകുമാര്‍, ഡോ. ടി.എം. പ്രജിത്ത്, ഡോ. നിഷ എന്നിവരാണ് പോസ്റ്റ്മോര്‍ട്ടം ചെയ്തത്.
രാവിലെ ഒമ്പതിനാണ് കുപ്പു ദേവരാജിന്‍െറ ബന്ധുക്കളും അജിതയുടെ ബന്ധുവും സഹപ്രവര്‍ത്തകനും മെഡിക്കല്‍ കോളജിലത്തെിയത്. സി.പി.ഐ, കോണ്‍ഗ്രസ്, ആര്‍.എം.പി, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയ വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ നേതാക്കള്‍ മോര്‍ച്ചറിക്കുമുന്നില്‍ ഐക്യദാര്‍ഢ്യമര്‍പ്പിക്കാനും ബന്ധുക്കളെ ആശ്വസിപ്പിക്കാനുമത്തെി. പോസ്റ്റ്മോര്‍ട്ടം നടപടി ക്രമങ്ങള്‍ അവസാനിപ്പിച്ചതിനുശേഷം വൈകീട്ട് ഏഴിന് കുപ്പു ദേവരാജിന്‍െറ മൃതദേഹം ബന്ധുക്കള്‍ കണ്ടു. അജിതയുടെ പിതൃസഹോദരന്‍ രാവിലെ സ്ഥലത്തത്തെിയിരുന്നെങ്കിലും ഹൃദ്രോഗിയായ ഇയാള്‍ പെട്ടെന്ന് മടങ്ങി. കുപ്പുവിന്‍െറ ബന്ധുക്കള്‍ ഇന്നലെ തന്നെ മടങ്ങി. ഇവര്‍ ചൊവ്വാഴ്ച വീണ്ടുമത്തെും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.