വർഷങ്ങളായി നിരീക്ഷിച്ചതിെൻറ ‘തെളിവ്’ 10 ദിവസം മുമ്പത്തെ പടം
text_fieldsകോഴിക്കോട്: മാവോവാദിബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത അലൻ ഷുഹൈബിനെ വർഷങ്ങളായി നിരീക്ഷിക്കുന്നുവെന് നതിന് തെളിവായി ഫോട്ടോയുമായി പൊലീസ് രംഗത്ത്. അലനെ വർഷങ്ങളായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് പറ ഞ്ഞ് തെളിവായി െപാലീസ് പുറത്തുവിട്ട പടം 10 ദിവസം മുമ്പുള്ളതാണ്. എറണാകുളം ഹൈകോടതി ജങ്ഷനു സമീപം ഒക്ടേ ാബർ 26നാണ് ഈ പരിപാടി നടന്നത്. കുർദിസ്താൻ സോളിഡാരിറ്റി നെറ്റ്വർക്ക് കേരള സംഘടിപ്പിച്ച പ്രതിഷേധത്തിലാണ് അലൻ പങ്കെടുത്തത്.
ഉത്തര സിറിയയിലെ റൊജാവോയിൽ തുർക്കിയുടെ അധിനിവേശങ്ങൾക്കെതിരെ കുർദ് വംശജരുടെയും മറ്റും ചെറുത്തുനിൽപിന് പിന്തുണയേകിയുമായിരുന്നു പ്രകടനം. ‘വിപ്ലവത്തിനൊപ്പം, റൊജാവോക്കൊപ്പം’ എന്ന തലക്കെട്ടിൽ നടന്ന നിയമവിധേയമായ സമ്മേളനത്തിലാണ് അലൻ പങ്കെടുത്തത്. റൊജാവോക്കുനേരെയുള്ള തുര്‍ക്കിയുടെയും മതതീവ്രവാദികളുടെയും ആക്രമണങ്ങളെ ചെറുക്കുക, റൊജാവോക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളായിരുന്നു എറണാകുളത്തെ സമ്മേളനത്തിലുണ്ടായിരുന്നത്. ഭീകരസംഘടനയായ െഎ.എസിനെയടക്കം ശക്തമായി എതിർക്കുന്നവരാണ് റൊജാവോയിലെ വിപ്ലവകാരികൾ. ഐ.എസ് തലവൻ അബൂബക്കർ അൽ ബഗ്ദാദി െകാല്ലപ്പെട്ടപ്പോൾ ഈ സംഘടന ആഹ്ലാദസൂചകമായി ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഈ സംഘടനക്ക് ഒരുതരത്തിലും മാവോവാദിബന്ധമില്ലെന്ന് പ്രവർത്തകർ പറയുന്നു.
റൊജാവോ ഐക്യദാർഢ്യ സമ്മേളനം ലോകം മുഴുവൻ കഴിഞ്ഞ മാസം സംഘടിപ്പിച്ചതാണ്. ലണ്ടനിൽ നടന്ന പ്രകടനത്തിൽ നൂറുകണക്കിന് പേരാണ് പങ്കെടുത്തിരുന്നത്. ബ്രിട്ടൻപോലെ ഭീകരവാദത്തെ അതിശക്തമായി നേരിടുന്ന രാജ്യങ്ങളിൽ നടന്ന പ്രതിഷേധം കേരളത്തിൽ അരേങ്ങറിയതിനെ മാവോവാദവുമായി കൂട്ടിക്കെട്ടുകയാണെന്നാണ് ആേരാപണം. ഫ്രാൻസ്, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിലും പ്രകടനങ്ങളുണ്ടായിരുന്നു. ഒക്േടാബർ 23ന് തുർക്കി എംബസിക്കു മുന്നിലും പ്രതിഷേധസംഗമമുണ്ടായിരുന്നു.
എറണാകുളത്ത് അലൻ അടക്കമുള്ളവർ പ്രതിഷേധസംഗമത്തിൽ പങ്കെടുക്കുന്നത് സോളിഡാരിറ്റി നെറ്റ്വർക്ക് കേരളയുടെ ഫേസ്ബുക്ക് പേജിലുണ്ട്. ഈ സംഗമത്തിലെ ചിത്രമാണ് വർഷങ്ങളായി നിരീക്ഷിച്ചതിെൻറ ‘തെളിവെ’ന്ന രീതിയിൽ പൊലീസ് ‘പുറത്തുവിടുന്നത്’. അലെൻറ പടവും മറ്റു വ്യക്തിഗത വിവരങ്ങളുമുള്ള പടവും െപാലീസ് ചില മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.