വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് ആക്രമണം; ഇൻറലിജൻസ് വിഭാഗം അന്വേഷണം ഊർജിതമാക്കി, തണ്ടർബോൾട്ട് സംഘം തെരച്ചിൽ തുടങ്ങി
text_fieldsവയനാട്: വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് ആക്രമണം. തലപ്പുഴ കമ്പമലയിലെ വനം വകുപ്പ് ഓഫീസിന് നേരെയാണ് മാവോയിസ്റ്റ് ആക്രമണം നടന്നത്. കെ.എഫ്.ഡി.സി ഓഫീസ് സായുധ സംഘം അടിച്ചുതകർത്തു. ആറംഗം സംഘം ഓഫീസിൽ പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. തണ്ടർബോൾട്ട് സംഘം സ്ഥലത്തെത്തി മാവോയിസ്റ്റുകൾക്കായി തെരച്ചിൽ ആരംഭിച്ചു.
ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് ആറംഗ സായുധ സംഘമാണ് ഓഫീസിലെത്തിയത്. ജീവനക്കാരുമായി അല്‍പ്പനേരം സംസാരിച്ച ശേഷമാണ് ഓഫീസിലെ ചില്ലുകളും മറ്റും അടിച്ചുതകര്‍ത്തത്. ഇത് രണ്ടാം തവണയാണ് കമ്പമലയിൽ മാവോയിസ്റ്റുകൾ പോസ്റ്ററുകൾ പതിച്ച് പോകുന്നത്.
ആദിവാസികളോടുള്ള ചൂഷണം അവസാനിപ്പിക്കുക, തോട്ടം തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്തുക, തോട്ടം തൊഴിലാളികളുടെ കൂരകൾ മാറ്റി വാസയോഗ്യമായ വീടുകൾ നിർമിച്ച് നൽകുക, വേതനം മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച പോസ്റ്ററുകളാണ് പതിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.