മാവോവാദി കേസ്: കേന്ദ്രത്തിനെതിരെ സി.പി.എം
text_fieldsതിരുവനന്തപുരം: കോഴിക്കോട്ട് മാവോവാദി കേസിൽ കേന്ദ്രസർക്കാറിനെതിരെ സി.പി.എം. മാവോവാദി പ്രവർത്തനവുമായി ബന്ധപ്പെട്ട് കേരള പൊലീസ് ചാർജ് ചെയ്ത കേസ് കേന്ദ്രസർക്കാർ ഇടപെട്ട് എൻ.ഐ.എയെ ഏൽപിച്ചത് പ്രതിഷേധാർഹമാണെന്ന് സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
അലെൻറയും താഹയുടെയും കേസിൽ വ്യക്തമായ അന്വേഷണവുമായി സംസ്ഥാന പൊലീസ് മുന്നോട്ടുപോകുമ്പോഴാണ് കേന്ദ്ര സർക്കാർ അന്വേഷണം എൻ.ഐ.എയെ ഏൽപിച്ചിരിക്കുന്നത്. ക്രമസമാധാനം സംസ്ഥാന ചുമതലയായിരിക്കെ സംസ്ഥാന സർക്കാറുമായി ആലോചന പോലും നടത്താതെ കേസ് എൻ.ഐ.എയെ ഏൽപിച്ച കേന്ദ്രസർക്കാർ നടപടി പ്രതിഷേധാർഹമാണ്.
ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്താൻ മാത്രമേ ഇത് സഹായിക്കുകയുള്ളൂവെന്നും പ്രസ്താവനയിൽ പറഞ്ഞു. അലെൻറ അമ്മയുടെ പ്രതിഷേധം മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് സെക്രേട്ടറിയറ്റ് പ്രസ്താവനയിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.