സി.പി. ജലീലിനെ വെടിവെച്ചുകൊന്ന സംഭവം: പൊലീസിന് ക്ലീൻചിറ്റ് നൽകി മജിസ്റ്റീരിയൽ റിപ്പോർട്ട്
text_fieldsകൽപറ്റ: ലക്കിടിയിലെ റിസോർട്ടിൽ മാവോവാദി സി.പി. ജലീലിനെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയെന്ന പൊലീസ് വാദം സാധൂകരിച്ച് മജിസ്റ്റിരിയൽ റിപ്പോർട്ട്. മുൻ ജില്ല കലക്ടർ എ.ആർ. അജയകുമാറാണ് അന്വേഷണ റിപ്പോർട്ട് ജില്ല സെഷൻസ് കോടതിയിൽ സമർപ്പിച്ചത്. 2019 മാർച്ച് ഏഴിനാണ് വയനാട് ലക്കിടിയിലെ ഉപവൻ റിസോർട്ടിൽ ജലീൽ വെടിയേറ്റ് മരിച്ചത്.
ജലീലിെൻറ തോക്കിൽനിന്ന് വെടിപൊട്ടിയിട്ടില്ലെന്ന ബാലിസ്റ്റിക്, ഫോറൻസിക് റിപ്പോർട്ടുകൾ അവഗണിച്ചാണ് പൊലീസിന് ക്ലീൻ ചിറ്റ് നൽകിയതെന്ന് സഹോദരൻ സി.പി. റഷീദ് പറഞ്ഞു. ഇതിനെതിരെ ഹൈകോടതിയെ സമീപിക്കും. പൊലീസ് മൊഴി ഏകപക്ഷീയമായി പരിഗണിച്ചാണ് റിപ്പോർട്ട് നൽകിയത്. റിസോർട്ടിൽ നടന്നത് വ്യാജ ഏറ്റമുട്ടലാണ്. സി.ബി.ഐ അന്വേഷണം കോടതിയിൽ ആവശ്യെപ്പടും -അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, സി.പി. ജലീൽ കൊല്ലപ്പെട്ടതിനെ തുടർന്ന് ജില്ല കോടതിയിൽ ഹാജരാക്കിയ തോക്കുകൾ തുരുെമ്പടുത്ത് നശിക്കാൻ സാധ്യതയുണ്ടെന്നും തിരിച്ചുതരണമെന്നും ആവശ്യപ്പെട്ട് തണ്ടർബോൾട്ട് മേധാവി സമർപ്പിച്ച അപേക്ഷ കോടതി തള്ളി. സി.പി. റഷീദിനുവേണ്ടി അഭിഭാഷകൻ ഉന്നയിച്ച തടസ്സവാദത്തെ തുടർന്നാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.