Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാവേയിസ്​റ്റ്​ വേട്ട:...

മാവേയിസ്​റ്റ്​ വേട്ട: കേന്ദ്രഫണ്ട്​ തട്ടാനാനെന്ന്​ കാനം രാജേന്ദ്രൻ

text_fields
bookmark_border
മാവേയിസ്​റ്റ്​ വേട്ട: കേന്ദ്രഫണ്ട്​ തട്ടാനാനെന്ന്​ കാനം രാജേന്ദ്രൻ
cancel

തിരുവനന്തപുരം: നിലമ്പൂർ കരുളായി വനമേഖലയിൽ പൊലീസ്​ ഏറ്റുമുട്ടലിൽ മാവോയിസ്​റ്റുകളെ കൊന്നത്​ കേന്ദ്രഫണ്ട്​ തട്ടാനുള്ള നടപടിയാണെന്ന്​ സി.പി​.െഎ സംസ്ഥാന സെ​ക്രട്ടറി കാനം രാ​ജേന്ദ്രൻ. തീവ്രവാദ വിരുദ്ധ നീക്കങ്ങൾക്ക്​  കേന്ദ്രസർക്കാർ അനുവദിക്കുന്ന ഫണ്ട്​ തട്ടിയെടുക്കാൻ ​െഎ.പി.എസ്​ സംഘം പ്രവർത്തിക്കുന്നുണ്ട്​.  കേരളത്തിൽ മാവോയിസ്റ്റ് ഭീകരതയുണ്ടെന്നു വരുത്തിതീർക്കാനാനാണ് ശ്രമമെന്നും കാനം പറഞ്ഞു.

നിലമ്പൂ​രിൽ നടന്നതുപോലുള്ള  ഏറ്റുമുട്ടൽ സംഭവങ്ങളിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് സുപ്രീം കോടതി നിർദേശമെന്നും അത് പാലിക്കപ്പെടണമെന്നും കാനം വ്യക്‌തമാക്കി.

അതേസമയം, കരുളായി വനമേഖലയിൽ മാവോയിസ്​റ്റുകളുമായ ഉണ്ടായത്​ വ്യാജ ഏറ്റുമുട്ടലാണെന്ന വാദം ശക്തിപ്പെടുകയാണ്​. സംഭവത്തിൽ ക്രൈം ബ്രാഞ്ച്​ അന്വേഷണത്തിന്​ ഡി.ജി.പി ലോക്​ നാഥ്​ ബെഹ്​റ ഉത്തരവിട്ടിട്ടുണ്ട്​. ക്രൈം ബ്രാഞ്ച്​ ​െഎ.ജി ബൽറാംകുമാർ ഉപാധ്യായയാണ്​ അന്വേഷണം നടത്തുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nilamburmaoist encounterIndia News
News Summary - maoist enconter :police tried to get central govt.fund
Next Story