മാവോവാദികളുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുന്നതിൽ തീരുമാനമായില്ല
text_fieldsതൃശൂർ: അട്ടപ്പാടിയിലെ മഞ്ചിക്കണ്ടിയിൽ കൊല്ലപ്പെട്ട മാവോവാദികളുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടു ക്കുന്ന കാര്യത്തില്‍ തീരുമാനമാകുന്നത് വരെ തൃശൂർ മെഡിക്കൽ കോളജില്‍ സൂക്ഷിക്കും. മൃതദേഹങ്ങള്‍ കാണണമെന്ന് ആവശ് യപ്പെട്ട് ബന്ധുക്കള്‍ ഇന്ന് തൃശൂര്‍ റേഞ്ച് ഡി.ഐ.ജിക്ക് അപേക്ഷ നല്‍കും. പോസ്റ്റ്മോർട്ടത്തിന് മുമ്പ് മൃത ദേഹങ്ങൾ കാണണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മൃതദേഹം കാണാനുള്ള അനുമതി അധികൃതർ ന ൽകിയില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷവും പൊലീസ് മൃതദേഹങ്ങൾ കാണാൻ അനുവദിച്ചിരുന്നില്ല.
പോസ്റ്റ്മോർട്ടം നിയമപ്രകാരമല്ലെന്ന ആരോപണവുമായി കാർത്തിയുടെയും മണിവാസെൻറയും ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. റീ പോസ്റ്റ്മോർട്ടം നടത്തണമെന്ന് ആവശ്യപ്പെട്ട് ഇവർ ഇന്ന് പാലക്കാട് കോടതിയെ സമീപിക്കും.
തൃശൂർ ഗവ. മെഡിക്കൽ കോളജിൽ ബുധനാഴ്ച രാത്രി എട്ടോടെ അവസാനിച്ച പോസ്റ്റ്മോർട്ടത്തിൽ രമയുടെ മൃതദേഹത്തിൽ അഞ്ച് വെടിയുണ്ടയും മണിവാസകത്തിെൻറ മൃതദേഹത്തിൽ മൂന്ന് വെടിയുണ്ടയും കണ്ടെത്തി. അരിവിന്ദിെൻറയും കാർത്തികിെൻറയും മൃതദേഹത്തിൽ വെടിയുണ്ട കണ്ടെത്തിയില്ലെങ്കിലും തലയിലും ശരീരത്തിലും വെടിയേറ്റ് തുളഞ്ഞ പാടുകളുണ്ട്. വെടിയുണ്ട ശരീരത്തിലൂടെ തുളച്ച് പോയിരിക്കാമെന്നാണ് പോസ്റ്റ്മോർട്ടത്തിലെ നിഗമനം.
രമയുടെയും മണിവാസകത്തിെൻറയും തലയിൽനിന്ന് ഓരോ വെടിയുണ്ട കണ്ടെത്തി. നിശ്ചിത ദൂരത്തിൽനിന്നാണ് വെടിവെച്ചിരിക്കുന്നത്. അരവിന്ദിെൻറ തലയോട്ടി തകർന്ന നിലയിലാണ്. രമയുടെ ശരീരമാകെ പരിക്കേറ്റിട്ടുണ്ട്. കാർത്തികിെൻറ കണ്ണിെൻറ ഭാഗത്തും ഇടത് കൈപ്പത്തിയും തകർന്ന നിലയിലാണ്. നെഞ്ചിെൻറ വലത് ഭാഗത്ത് വെടിയുണ്ട തുളഞ്ഞ് കയറിയ പാടുണ്ട്.
ഡോ. ഹിതേഷ് ശങ്കറിെൻറ നേതൃത്വത്തിലുള്ള പത്തംഗ സംഘം ബുധനാഴ്ച രാവിലെ 9.30ന് ആരംഭിച്ച പോസ്റ്റ്മോർട്ടം രാത്രി എട്ടോടെയാണ് അവസാനിച്ചത്. ദേശീയ മനുഷ്യാവകാശ കമീഷെൻറ മാർഗനിർദേശങ്ങൾ പാലിച്ചായിരുന്നു പോസ്റ്റ്മോർട്ടം നടപടികൾ. വിശദാംശങ്ങൾ വീഡിയോയിൽ പകർത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.