അലനും താഹക്കും മാവോവാദി ബന്ധം തെളിഞ്ഞാൽ മാത്രം നടപടിയെന്ന് സി.പി.എം
text_fieldsകോഴിക്കോട്: യു.എ.പി.എ ചുമത്തി അറസ്റ്റുചെയ്ത സി.പി.എം ബ്രാഞ്ച് അംഗങ്ങളായ അലൻ ഷുഹൈബിനും താഹ ഫസലിനും മാവോവ ാദി ബന്ധമുണ്ടെന്ന് തെളിഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്ന് പാർട്ടി. ഇക്കാര്യം പന്നിയങ്കര ലോക്കൽ കമ്മിറ് റി ജനറൽ ബോഡി യോഗത്തിൽ ചൊവ്വാഴ്ച ജില്ല സെക്രേട്ടറിയറ്റ് അംഗം ടി.പി. ദാസൻ റിപ്പോർട്ട് ചെയ്തു.
കുറ്റ ക്കാരെന്ന് കണ്ടെത്തിയാൽ ഇവരെ പുറത്താക്കുന്നതടക്കമുള്ള നടപടിയുണ്ടാകും. വിഷയത്തിൽ അന്വേഷണം നടത്തുന്നതിന് പാർട്ടി മൂന്നംഗകമീഷനെ നിയോഗിച്ചിട്ടുണ്ട്. കമീഷെൻറ റിപ്പോർട്ട് പരിശോധിച്ച് നടപടി കൈക്കൊള്ളും. മാധ്യമങ്ങളുൾപ്പെടെ തെറ്റായ പ്രചാരണങ്ങൾ നടത്തുന്നുണ്ട്. ഇതിൽ പാർട്ടി അംഗങ്ങൾ വീണുപോവരുതെന്നും അദ്ദേഹം യോഗത്തിൽ വിശദീകരിച്ചു.
അതേസമയം, പ്രതികളുെട ജാമ്യാപേക്ഷ ഹൈകോടതി പരിഗണിച്ചശേഷമായിരിക്കും പാർട്ടി കമീഷെൻറ അന്വേഷണ റിപ്പോർട്ട് പുറത്തുവരിക എന്നാണ് വിവരം. അതിനിെട ഇരുവരെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി അഭ്യൂഹങ്ങൾ പരന്നിട്ടുണ്ട്.
എന്നാൽ, പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്നത് തെറ്റായ പ്രചാരണം മാത്രമാണെന്നും മാവോവാദി ബന്ധമടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കാൻ പാർട്ടി കമീഷനെ നിയോഗിച്ചതായും കമീഷൻ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ മാത്രമേ നടപടി ൈകക്കൊള്ളുകയുള്ളൂ എന്നും ജില്ല സെക്രട്ടറി പി. മോഹനൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.