മാവോവാദി വേട്ട: ചീഫ് സെക്രട്ടറി ലേഖനമെഴുതിയത് അനുമതിയില്ലാതെയെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: മാവോവാദികളെ വെടിവെച്ച് കൊന്ന പൊലീസ് നടപടിയെ ന്യായീകരിച്ചുള്ള ചീഫ് സെക്രട്ടറി ടോം ജോസിന്‍റെ ല േഖനത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ചീഫ് സെക്രട്ടറി ലേഖനമെഴുതിയത് മുൻകൂർ അനുമതിയില്ലാ െതയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ലേഖനം എഴുതാൻ അനുമതിയുടെ ആവശ്യമില്ല. ചീഫ് സെക്രട്ടറിയുടേത് വ്യക്തിപര മായ അഭിപ്രായമാണ്. മാവോവാദി -പൊലീസ് ഏറ്റുമുട്ടലിനെ കുറിച്ചുള്ള അന്വേഷണത്തെ ലേഖനം ബാധിക്കില്ലെന്നും മുഖ്യമന്ത ്രി ചൂണ്ടിക്കാട്ടി.
നിയമസഭയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ചീഫ് സെക്രട്ടറിയുടെ ലേഖനത്തെ കുറിച്ച് സർക്കാർ നിലപാട് തേടിയത്. അനുമതി വാങ്ങിയാണോ ചീഫ് സെക്രട്ടറി ലേഖനം എഴുതിയതെന്നും സർക്കാറിന്‍റെ നിലപാടാണോ ലേഖനത്തിലുള്ളതെന്നും ചെന്നിത്തല ചോദിച്ചു.
സായുധസമരത്തെ വരിക്കുന്ന മാവോവാദികൾക്ക്, സാധാരണ പൗരന്മാർക്ക് ലഭിക്കുന്ന മനുഷ്യാവകാശം വേണമെന്ന് പറയുന്നത് യുക്തിയല്ലെന്നും ഇവർ യഥാർഥ ഭീകരവാദികളാണെന്നും ദേശീയ ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ ചീഫ് സെക്രട്ടറി വ്യക്തമാക്കിയത്. തോക്കുമെടുത്ത് ജനങ്ങളെ കൊല്ലാൻ നടക്കുന്നവർ നമ്മുടെ സഹോദരങ്ങളാണെന്ന് പറയുന്നത് നീതീകരിക്കാനാകില്ലെന്നും ടോം ജോസ് ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, മാവോവാദിവേട്ടയുടെ പേരിൽ നടക്കുന്ന പൊലീസ് നടപടിക്കെതിരെ ഭരണമുന്നണിക്കകത്തും പുറത്തും വലിയ വിമർശനമാണ് ഉയരുന്നത്. ലേഖനമെഴുതിയ ചീഫ് സെക്രട്ടറിയുടെ നടപടിയെ രൂക്ഷമായ ഭാഷയിലാണ് സി.പി.ഐ അസിസ്റ്റന്‍റ് സെക്രട്ടറി കെ. പ്രകാശ് ബാബു വിമർശിച്ചത്. കേരളം ഭരിക്കുന്നത് ചീഫ് സെക്രട്ടറിയല്ലെന്ന വ്യക്തമാക്കിയ പ്രകാശ് ബാബു, ഉദ്യോഗസ്ഥരെ തിരുത്താൻ രാഷ്ട്രീയ നേതൃത്വം ഇടപെടണമെന്നും ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം നിയമസഭയിൽ ലേഖനം സംബന്ധിച്ച മുഖ്യമന്ത്രിയുടെ നിലപാട് പ്രതിപക്ഷ നേതാവ് തേടിയിരുന്നു. എന്നാൽ, ഇംഗ്ലീഷ് പത്രത്തില്‍ എഴുതിയ ലേഖനം വായിച്ചിട്ടില്ലെന്നും വായിച്ച ശേഷം പ്രതികരിക്കാമെന്നും ആണ് മുഖ്യമന്ത്രി ഇതിനോട് പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.