കാട്ടിൽ വീണ്ടും ചോരച്ചാൽ
text_fieldsപടിഞ്ഞാറത്തറ (വയനാട്): കാപ്പിക്കളത്ത് നടന്നത് മാവോവാദികളുമായുള്ള ഏറ്റുമുട്ടലാണെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും ദുരൂഹതകളേറെ. വെടിവെപ്പ് നടന്നെന്ന് പറയുന്ന സ്ഥലത്തേക്ക് മാധ്യമപ്രവർത്തകർ ഉൾപ്പെടെ ആരെയും കടത്തിവിട്ടില്ല. കനത്ത പൊലീസ് സുരക്ഷയാണ് പ്രദേശത്ത് ഏർപ്പെടുത്തിയത്. പൊലീസ് നടപടികൾ 10 മണിക്കൂർ നീണ്ടു. രാത്രി 7.30ഓടെയാണ് മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയത്.
മാധ്യമപ്രവർത്തകരെ സംഭവം നടന്ന സ്ഥലത്തിന് രണ്ട് കിലോമീറ്റർ ദൂരെ തടഞ്ഞു. വിവരമറിഞ്ഞ് രാവിലെ 9.30നുതന്നെ മാധ്യമപ്രവർത്തകർ സ്ഥലത്തെത്തിയിരുന്നു. വെടിവെപ്പ് നടന്ന സ്ഥലത്തുനിന്ന് രണ്ട് കിലോമീറ്റര്‍ പരിധിയിൽ പൊലീസ് ശക്തമായ വലയം തീർത്തു. മാധ്യമങ്ങളോട് സംസാരിക്കാൻ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ തയാറായതുമില്ല.
സംഭവം അറിഞ്ഞയുടനെ സ്ഥലത്തെത്തിയ വനപാലകരെയും സംഭവസ്ഥലത്തേക്ക് പോകാന്‍ പൊലീസ് അനുവദിച്ചില്ല. മണിക്കൂറുകള്‍ക്കു ശേഷം സംഭവമറിഞ്ഞ് സൗത്ത് വയനാട് ഡി.എഫ്.ഒ രഞ്ജിത്കുമാര്‍ മീന്മുട്ടിയിലെത്തിയ ശേഷമാണ് വനപാലകരെ വെടിവെപ്പ് നടന്ന സ്ഥലത്തേക്ക് കടത്തിവിട്ടത്. പ്രദേശത്തെ വീട്ടുകാരെ പോലും കനത്ത പരിശോധനകൾക്കുശേഷമാണ് കടത്തിവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.