സമാധാനത്തിന് തടയിടുന്നതാര് ?
text_fieldsശത്രുരാജ്യത്തെ നേരിടുന്നപോലല്ല മാവോവാദികളെ നേരിടേണ്ടതെന്ന ബോധ്യവും ഉണ്ട്. അത ുകൊണ്ടുതന്നെ കീഴടങ്ങുന്ന സായുധപോരാളികൾക്ക് പുനരധിവാസ പദ്ധതികളും ഉണ്ട്. ജീവി ക്കാനുള്ള വരുമാനം ഉറപ്പാക്കുന്നതു മുതൽ കേസുകളുടെ ഗൗരവത്തിന് ആനുപാതികമായി ശിക ്ഷയിൽ ഇളവ് നൽകുന്നതുവരെ പദ്ധതിയുടെ ഭാഗമാണ്. എന്നാൽ, കേരളത്തിൽ ഇൗ പദ്ധതികൾ അട്ട ിമറിക്കപ്പെടുകയാണെന്ന് സാമൂഹികപ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു. ചില പൊലീസ് ഉ ദ്യോഗസ്ഥർ മുൻകൈയെടുത്ത് നടപ്പാക്കാൻ ശ്രമിക്കുന്നതല്ലാതെ സർക്കാർ സംവിധാനം ഒറ്റ ക്കെട്ടായി നിന്ന് മാവോവാദികളെ മുഖ്യധാരയിലേക്ക് തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുന്നില്ലെന്ന് അവർ പറയുന്നു. ഏതാനും മാസം മുമ്പുവരെ അഗളി പൊലീസ് സബ് ഡിവിഷെൻറ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥർ ഇത്തരം ശ്രമങ്ങളുമായി മുന്നോട്ടുപോയിരുന്നതായി അട്ടപ്പാടിയിൽ ആദിവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന തായ്കുല സംഘം വൈസ് പ്രസിഡൻറ് ശിവാനി വെളിപ്പെടുത്തിയിട്ടുണ്ട്.
ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന സാമൂഹികപ്രവർത്തകരെ ഉപയോഗിച്ച് മാവോവാദികളുടെ മനസ്സ് മാറ്റുകയായിരുന്നു പദ്ധതിലക്ഷ്യം. ഊരുകളിൽ ആദിവാസി കലാരൂപങ്ങളിലൂടെയും തെരുവുനാടകങ്ങളിലൂടെയും ബോധവത്കരണം നടത്താൻ വൻ ഒരുക്കവും നടത്തിയിരുന്നു. മാവോവാദികൾ വന്നിരുന്ന മുള്ളി, കൊട്ടിയാർകണ്ടി, വെന്തവട്ടി, കങ്കനാടി പള്ളം തുടങ്ങി 10 ഊരുകളെ തിരഞ്ഞെടുക്കുകയും ചെയ്തു. ഇതിനുള്ള ചെലവ് കൈപ്പറ്റി എന്നതിെൻറ വൗച്ചർ സംഘടനാ മേധാവികളോട് എഴുതി ഒപ്പിട്ടുവാങ്ങിയ ചില ഉദ്യോഗസ്ഥർ പിന്നീട് പദ്ധതി നടപ്പാക്കാൻ വിസമ്മതിച്ചു. ഒത്തുതീർപ്പുശ്രമങ്ങൾക്ക് താൽപര്യം പ്രകടിപ്പിച്ച ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി.
അട്ടപ്പാടിയിലെ ഉൗരുകളിലേക്ക് റോഡുകൾ വർധിക്കുകയും പൊലീസ് നീക്കം വേഗത്തിലാവുകയും ചെയ്തതോടെ പഴയപോലെ മാവോവാദികൾ വരാറില്ലെന്നും ശിവാനി പറയുന്നു. ഏറ്റവും അവസാനം അട്ടപ്പാടിയിൽ മാവോവാദികളുടെ ക്ലാസ് നടന്നത് 2014ലാണ്. 30 അംഗ സംഘമാണ് അന്ന് എത്തിയത്. മൊബൈൽ ജാമറടക്കമുള്ള സംവിധാനങ്ങളും അവരുടെ പക്കൽ ഉണ്ടായിരുന്നു. രാത്രി കൊട്ടിയാർകണ്ടി ഊരിലെത്തി ആദിവാസികളുടെ അവകാശങ്ങളെക്കുറിച്ച് അവർ ക്ലാസുകളെടുത്തു. പുലർച്ച മൂന്നു മണിവരെ ക്ലാസുകൾ നീണ്ടു. ഇവർ പിന്നീട് ഛിന്നഭിന്നമായിപ്പോയെന്നാണ് സന്നദ്ധ സംഘടനകൾ പറയുന്നത്. ഈ കൂട്ടത്തിൽനിന്ന് വേർതിരിഞ്ഞു കാട്ടിൽ പെട്ടുപോയവരാണ് ഇപ്പോൾ കൊല്ലപ്പെട്ട മാവോവാദികൾ എന്നാണ് വിശ്വാസം. ആരോഗ്യം നശിച്ചവരും മാവോവാദി ജീവിതം മടുത്തവരുമായാണ് ഇവർ ഊരുകളിൽ അറിയപ്പെടുന്നത്.
മാവോവാദികൾ ആയുധം കാട്ടി ഭീഷണിപ്പെടുത്തുകയോ ആരെയെങ്കിലും ഉപദ്രവിക്കുകയോ ചെയ്തിട്ടില്ല. മണിവാസകം, അരവിന്ദ്, സാവിത്രി, ശ്രീമതി, ശ്രീമതിയുടെ കുഞ്ഞ് എന്നിവരാണ് അവശേഷിച്ചിരുന്നത്. തിരികെ നാട്ടിലേക്കു മടങ്ങാനോ കുടുംബമായി കഴിയാനോ പറ്റാത്തതിെൻറ വേദന ഇവർ ഊരുകളിൽ പലരുമായും പങ്കുവെച്ചതായി ശിവാനി പറയുന്നു. ഏതു സമയവും കീഴടങ്ങലിന് അവർ സന്നദ്ധരായിരുന്നു. രോഗംമൂലം അവശനായ മണിവാസകത്തെ ശുശ്രൂഷിച്ചിരുന്നത് അരവിന്ദനായിരുന്നു. അരവിന്ദെൻറ ഭാര്യയായിരുന്നു ശ്രീമതി. ഗർഭകാലത്ത് കൊടുങ്കാട്ടിൽ കഷ്ടപ്പെട്ടുകഴിഞ്ഞ ശ്രീമതി കുഞ്ഞിന് നല്ല ആഹാരം കൊടുക്കാൻപോലും പ്രയാസപ്പെട്ടിരുന്നു. 2015ൽ കന്യാകുമാരി എന്ന മാവോവാദി യുവതി അത്യാസന്ന നിലയിൽ ചികിത്സ തേടി ഊരുനിവാസികളെ സമീപിച്ചു.
കൊടുംപട്ടിണിയിൽ കഴിഞ്ഞ ഇവരെല്ലാം ഭക്ഷണവും വസ്ത്രവും യാചിച്ച് ശേഖരിച്ചാണ് കഴിഞ്ഞിരുന്നത്. ഇവർ വരുന്ന ഓരോ തവണയും പൊലീസ് എത്തി ഭീഷണിപ്പെടുത്തി തുടങ്ങിയതോടെ വീടുകളിൽനിന്ന് ആട്ടിപ്പായിക്കുന്ന സ്ഥിതിയും ഉണ്ടായി. മനസ്സുമാറുന്ന മാവോവാദികൾക്ക് കീഴടങ്ങാൻ കേരളത്തിൽ അവസരമില്ലെന്നതാണ് സത്യം. മാവോവാദികളെ കഴിവതും കൊല്ലുകയോ സാഹസികമായി പിടികൂടുകയോ ചെയ്യുന്നതാണ് സർക്കാറിനും പൊലീസിനും ഇഷ്ടം. രാഷ്ട്രീയ മുതലെടുപ്പ് മുതൽ പൊലീസ് സേനയിലെ ഉദ്യോഗസ്ഥരുടെ ഈഗോ വരെ ഇക്കാര്യത്തിൽ പ്രവർത്തിക്കുന്നു. മാവോവാദികളെക്കുറിച്ചുള്ള വിവരങ്ങൾ തങ്ങൾക്കു മാത്രം നൽകണമെന്ന് ആദിവാസികളോട് ആവശ്യപ്പെടുന്നവരിൽ തമിഴ്നാട് ക്യൂ ബ്രാഞ്ച് ഉദ്യോഗസ്ഥർ മുതൽ ലോക്കൽ പൊലീസ് വരെയുണ്ട്.
കൊന്നാൽ കിട്ടുന്ന നേട്ടങ്ങളിലാണ് കണ്ണ്. ശ്രീമതിയുടെയും കന്യാകുമാരിയുടെയും മണിവാസകത്തിെൻറയുമൊക്കെ ദയനീയ സ്ഥിതി കണ്ട ആദിവാസികൾതന്നെ ഇവരോട് സംസാരിച്ചിരുന്നു. കീഴടങ്ങാൻ തയാറാണെന്ന് പറയുന്ന മാവോവാദികളെ കാണിച്ചുതന്നാൽ അരലക്ഷം രൂപ തരാമെന്നാണ് പൊലീസുകാർ വാഗ്ദാനം ചെയ്യാറ്. സന്നദ്ധ പ്രവർത്തകർക്ക് പൊലീസ് നടപടികളിൽ വിശ്വാസം നഷ്ടപ്പെടാൻ കാരണം കാളിദാസ്, ഡാനിഷ് എന്നിവരുടെ അറസ്റ്റിെൻറ പേരിൽ നടന്ന നാടകങ്ങളാണ്. നാലു വർഷം മുമ്പാണ് കാളിദാസൻ എന്ന മാവോവാദി പ്രവർത്തകൻ കീഴടങ്ങാൻ സന്നദ്ധത പ്രകടിപ്പിക്കുന്നത്. പലതരം രോഗങ്ങളാൽ കഷ്ടപ്പെട്ട കാളിദാസൻ ഷോളയാറിനു സമീപം കള്ളക്കര ഊരിലെ ഊരുമൂപ്പൻ വഴിയാണ് കീഴടങ്ങൽ നടപ്പാക്കിയത്. തുടർന്ന് ഇയാൾ ഊരിനോടു ചേർന്ന കൃഷിസ്ഥലത്ത് എത്തി കാത്തിരുന്നു. മൂപ്പൻ അറിയിച്ചതനുസരിച്ച് എത്തിയ പൊലീസ് കാളിദാസനെ കൊണ്ടുപോയി.
എന്നാൽ, പുറംലോകമറിഞ്ഞത് പുതൂർ, മൂലക്കൊമ്പ് ഊരിലെ മരുതെൻറ വീട്ടിൽനിന്ന് സാഹസികമായി പിടികൂടി എന്നാണ്. 2018ൽ ഡാനിഷ് എന്ന പ്രവർത്തകനും ഇടനിലക്കാർ വഴി കീഴടങ്ങി. മുക്കാലിക്കടുത്ത് മണ്ണാർകാട് ചുരത്തിൽ കാത്തുനിൽക്കാൻ പറഞ്ഞ ഇയാളെ പൊലീസെത്തി വളഞ്ഞുപിടിച്ചു. ഇത്തരത്തിലാണെങ്കിൽപോലും കീഴടങ്ങാൻ തയാറാണ് എന്നറിയിച്ചിട്ടും വേണ്ടത്ര പ്രതികരണം സർക്കാർ സംവിധാനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നാണ് ശിവാനിയെപ്പോലുള്ളവർ ചൂണ്ടിക്കാട്ടുന്നത്. മാവോവാദിയാണെങ്കിലും മനുഷ്യനാണ് എന്ന പരിഗണന നൽകിയേ തീരൂ. തെറ്റുതിരുത്താനും പശ്ചാത്തപിക്കാനും ചെയ്ത തെറ്റിന് ശിക്ഷ അനുഭവിച്ച് സാധാരണ ജീവിതം നയിക്കാനുമുള്ള അവസരം നൽകിയിട്ടു വേണം അവസാന മുറയായ കൊലപാതകത്തിലേക്കു നീങ്ങാൻ എന്ന് ഏവരും ഒരേ സ്വരത്തിൽ ചൂണ്ടിക്കാട്ടുന്നു.
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.