പിടികൂടി വെടിവെച്ച് കൊന്നു –പ്രകാശ് ബാബു
text_fieldsതിരുവനന്തപുരം: അട്ടപ്പാടി മഞ്ചിക്കണ്ടിയിൽ വെടിവെപ്പ് നടന്ന ആദ്യ ദിവസം പിടികൂടിയ മണിവാസകത്തെയാണ് രണ്ടാംദിവസം വിഡിയോ എടുക്കാനുള്ള സൗകര്യത്തിന് നാട്ടുകാരെ കൂട്ടിക്കൊണ്ടുവന്നശേഷം വെടിവെച്ച് കൊന്നതെന്ന് സി.പി.െഎ അസി. സെക്രട്ടറി കെ. പ്രകാശ് ബാബു. ആദിവാസി സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ പരിശോധനയുടെ പേരിൽ തണ്ടർബോൾട്ട് ശല്യംചെയ്യുകയാണെന്ന് ഉൗരുവാസികൾ പരാതിപറെഞ്ഞന്നും അദ്ദേഹം ‘മാധ്യമ’ത്തോട് വെളിപ്പെടുത്തി.
കെ. പ്രകാശ് ബാബുവിെൻറ നേതൃത്വത്തിലുള്ള അഞ്ചംഗ പ്രതിനിധി സംഘമാണ് കഴിഞ്ഞദിവസം മാവോവാദി വധം നടന്ന പ്രദേശം സന്ദർശിച്ചത്. റിപ്പോർട്ട് തിങ്കളാഴ്ച മുഖ്യമന്ത്രിക്ക് കൈമാറും. ‘മൂന്നുപേർ കൊല്ലപ്പെട്ട ദിവസം തന്നെ മണിവാസകത്തെയും പിടികൂടിയിരിക്കാമെന്നാണ് ആദിവാസികൾ പറഞ്ഞത്. കസ്റ്റഡിയിൽ വെച്ചിട്ട് ഇൻക്വസ്റ്റ് തയാറാക്കാൻ പഞ്ചായത്തംഗം ഉൾപ്പെടെ ആദിവാസികളായ നാട്ടുകാരിൽ ചിലരെയും കൂട്ടി സംഭവസ്ഥലത്ത് പോയി. നാട്ടുകാരുടെ സാന്നിധ്യത്തിലാണ് അവർ കാണാതെ തൊട്ടുമുകളിൽ മണിവാസകത്തെ വെടിവെച്ച് കൊന്നത്. റെയ്ഡിൽ തമിഴ്നാട് പൊലീസ് ഇല്ലായിരുന്നു.
മാവോവാദികൾ കാട്ടിനകത്ത് ഉച്ചക്ക് ഭക്ഷണം കഴിക്കുേമ്പാൾ തണ്ടർബോൾട്ടുകാർ വളഞ്ഞിട്ട് വെടിവെച്ചു കൊെന്നന്നാണ് പ്രതിനിധി സംഘത്തിന് മനസ്സിലായത്. നൂറോളം പൊലീസുകാരുണ്ടായിരുന്നു. കഴിച്ച ആഹാരത്തിെൻറ ബാക്കി അവിടെയുണ്ട്. ഇൻക്വസ്റ്റ് തയാറാക്കാൻ പോയപ്പോൾ ഏറ്റുമുട്ടലുണ്ടായെന്ന് പറഞ്ഞ് പുറത്തുവിട്ട വിഡിയോയിൽ ആ സമയത്ത് പൊലീസുകാർ കമിഴ്ന്നുകിടക്കുന്നില്ല. സാധാരണ ആ സന്ദർഭത്തിൽ പൊലീസായാലും പട്ടാളമായാലും അതാണ് ചെയ്യുക. ചരിഞ്ഞ് കിടക്കുകയാണ് പൊലീസുകാർ.
ആദിവാസികളും സി.പി.െഎ പഞ്ചായത്ത് അംഗവും ഇൻക്വസ്റ്റ് തയാറാക്കാൻ കൂടെപോയി. വെടിശബ്ദം കേട്ടപ്പോൾ കമിഴ്ന്ന് കിടക്കാൻ പറഞ്ഞു. അതിനപ്പുറമൊന്നും അറിയില്ലെന്നാണ് അവർ പറഞ്ഞത്. തണ്ടർബോൾട്ടുകാർ വന്നത് മുതൽ ആദിവാസികളെ വനവിഭവങ്ങൾ ശേഖരിക്കാൻ അനുവദിക്കുന്നില്ല. കാട്ടിൽ േപാകാൻ സമ്മതിക്കാതെ തടയും. -പ്രകാശ് ബാബു പറഞ്ഞു.
എ.െഎ.വൈ.എഫ് വേദിയിൽ നക്സൽ നേതാവ് മുഖ്യാതിഥി
തൃശൂർ: അട്ടപ്പാടി വനത്തിൽ മാവോവാദികളെ വെടിവച്ചുകൊന്ന സംഭവത്തിൽ സി.പി.ഐയുടെ വിയോജിപ്പിനൊപ്പം, യുവജന സംഘടനയുടെ പരസ്യ പ്രതിഷേധം. തൃശൂരിൽ എ.ഐ.വൈ.എഫ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച കൂട്ടായ്മയിൽ സി.പി.െഎ എം.എൽ(റെഡ് ഫ്ലാഗ്) സംസ്ഥാന സെക്രട്ടറി പി.സി. ഉണ്ണിച്ചെക്കനായിരുന്നു മുഖ്യാതിഥി. യോഗത്തിൽ പങ്കെടുത്തവർ സി.പി.എമ്മിനെയും മുഖ്യമന്ത്രിയെയും രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ഒരു ആശയത്തേയും തോക്കുകൊണ്ട് തോൽപ്പിക്കാനാകില്ലന്ന് പി.സി. ഉണ്ണിച്ചെക്കൻ പറഞ്ഞു. മാവോവാദികളെ കൊന്നത് സി.പി.എം നിലപാടാണോ എന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.