സർക്കാറിനെ വിമർശിക്കുന്ന കോലാഹലക്കാരുടെ ലക്ഷ്യം മുതലെടുപ്പെന്ന് സി.പി.എം മുഖപത്രം
text_fieldsതിരുവനന്തപുരം: പൊലീസ് ഏറ്റുമുട്ടലിൽ മാവോവാദികൾ കൊല്ലപ്പെട്ട സംഭവത്തിൽ സി.പി.ഐ സ്വീകരിച്ച നിലപാടിനെതിരെ സി.പ ി.എം മുഖപത്രത്തിന്‍റെ വിമർശനം. മാവോവാദി ഭീകരതയെ നിസാരവൽക്കരിക്കുന്നുവെന്നും സംസ്ഥാന സർക്കാറിനെ വിമർശിക്കുന ്ന കോലാഹലക്കാരുടെ ലക്ഷ്യം മുതലെടുപ്പ് മാത്രമാണെന്ന് മുഖപ്രസംഗം വിമർശിക്കുന്നു.
പൊലീസിനെയും സർക്കാറിനെയും പ്രതികൂട്ടിലാക്കുന്നതിലൂടെ ആർക്കാണ് ഗുണം ചെയ്യുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും അപകടം ചെയ്യുന്ന ഛിദ്രശക്തികളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താനുള്ള ചുമതല പൊതുരംഗത്ത് പ്രവർത്തിക്കുന്ന എല്ലാവർക്കുമുള്ളതാണ്. എന്നാൽ, കേരളത്തിലെ പ്രതിപക്ഷ കക്ഷികൾ നിർഭാഗ്യവശാൽ ജനവിരുദ്ധ സമീപനവും കുറ്റകരമായ അനാസ്ഥയുമാണ് കാണിക്കുന്നത്.
2016 നവംബറിൽ നിലമ്പൂരിൽ കുപ്പുരാജ് കൊല്ലപ്പെട്ടപ്പോഴും വ്യാജ ഏറ്റുമുട്ടലെന്ന ആരോപണം ഉയർന്നിരുന്നു. സർക്കാറിനെ പ്രതിക്കൂട്ടിൽ നിർത്താനുള്ള ശ്രമം ആരെയാണ് സഹായിക്കുക. യു.എ.പി.എ ദുരപയോഗം അനുവദിക്കരുതെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.