മഞ്ചിക്കണ്ടി വനത്തിൽ വീണ്ടും ഏറ്റുമുട്ടൽ; മാവോവാദി നേതാവ് മണിവാസകം കൊല്ലപ്പെട്ടു
text_fieldsപാലക്കാട്: തുടർച്ചയായി രണ്ടാം ദിവസവും അട്ടപ്പാടി വനത്തിൽ മാവോവാദികളും തണ്ടർബോൾട്ട് സേനയും ഏറ്റുമുട്ടി. ഒരു മാവോവാദി കൂടി കൊല്ലപ്പെട്ടു. മാവോവാദി നേതാവും തമിഴ്നാട് സ്വദേശിയുമായ മണിവാസകമാണ് വെടിയേറ്റ് മരിച ്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം നാലായി. തിങ്കളാഴ്ച മൂന്ന് മാവോവാദികൾ കൊല്ലപ്പെ ട്ട മഞ്ചിക്കണ്ടിയിലെ കോഴിക്കൽ മലഞ്ചരിവിലാണ് ചൊവ്വാഴ്ച ഉച്ചക്ക് 12ഒാടെ വീണ്ടും വെടിവെപ്പുണ്ടായത്. തിങ് കളാഴ്ച കൊല്ലപ്പെട്ട മാവോവാദികളുടെ ഇൻക്വസ്റ്റ് പൂർത്തിയാക്കുന്നതിനിടെയാണ് വീണ്ടും വെടിവെപ്പുണ്ടായത് .
ചൊവ്വാഴ്ച രാവിലെ മുതൽ രണ്ട് സംഘങ്ങളായി പിരിഞ്ഞ് വനത് തിൽ പരിശോധന നടത്തുകയായിരുന്നു സായുധസേനയും ഡോഗ്സ്ക്വാഡും. പരിക്കേറ്റ് ഒളിവിൽ കഴിയുകയായിരുന്ന മണിവാസകത് തിന് അടുത്ത് തങ്ങൾ എത്തിയതോടെ വെടിവെപ്പുണ്ടാവുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇതോടെ ഇൻക്വസ്റ്റിനെത്തിയ സബ് കലക്ടർ, തഹസിൽദാർ എന്നിവരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. ഒരു മണിക്കൂറിലേറെ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ മണിവാസകം വെടിയേറ്റ് വീഴുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനാണ് മൃതദേഹങ്ങളുടെ ഇൻക്വസ്റ്റ് പൂർത്തിയാക്കാനായത്.
തിങ്കളാഴ്ച നടന്ന ഏറ്റുമുട്ടലിൽ കർണാടക സ്വദേശി സുരേഷ്, തമിഴ്നാട് സ്വദേശികളായ രമ, കാർത്തി എന്നീ മാവോവാദികൾ കൊല്ലപ്പെട്ടിരുന്നു. മണിവാസകത്തിനും മറ്റൊരാൾക്കും വെടിയേറ്റിരുന്നെങ്കിലും ഇവരെ പിടികൂടാൻ സാധിച്ചിരുന്നില്ല. ഇവർക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് ചൊവ്വാഴ്ച രാവിലെ വീണ്ടും വെടിെവപ്പുണ്ടായത്. ഒരു വർഷത്തിലേറെയായി അട്ടപ്പാടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയായിരുന്ന മണിവാസകം കുറച്ചുനാളായി കടുത്ത പ്രമേഹരോഗബാധിതനാണ്. കുപ്പുദേവരാജ് മരിച്ച ശേഷം പശ്ചിമഘട്ടമേഖലയുടെ മേൽനോട്ടം മണിവാസകത്തിനായിരുന്നു.
ഏറ്റുമുട്ടലിൽ മരിച്ച നാലുപേരടക്കമുള്ള ഏഴംഗ മാവോവാദി സംഘം മഞ്ചിക്കണ്ടിക്ക് സമീപം രണ്ട് മാസത്തോളമായി ക്യാമ്പ് ചെയ്യുന്നുണ്ടെന്നാണ് ആദിവാസികളിൽ നിന്ന് ലഭിക്കുന്ന വിവരം. സംഘടനയിൽ പ്രതിസന്ധിയുണ്ടായ സാഹചര്യത്തിൽ വയനാട്, കണ്ണൂർ, തമിഴ്നാട് സ്വദേശികൾ സംയുക്തമായാണ് ക്യാമ്പ് സ്ഥാപിച്ചതെന്നും വിവരമുണ്ട്. മണിവാസകം അടക്കമുള്ളവർ ഒക്ടോബർ 27ന് ഉൗരുകൾ സന്ദർശിക്കുകയും ഭക്ഷണസാധനങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നെന്നും ആദിവാസികൾ പറയുന്നു. വെടിവെപ്പ് നടന്ന സ്ഥലത്തുനിന്ന് പലവ്യഞ്ജനങ്ങളും വസ്ത്രങ്ങളും തോക്കും പൊലീസ് കണ്ടെടുത്തു.
ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും സ്ഥലത്ത് പരിേശാധന നടത്തി. ഉച്ചക്കുശേഷം പെയ്ത മഴ തടസ്സമായെങ്കിലും വൈകീേട്ടാടെ കൊല്ലപ്പെട്ട നാലു പേരുടെയും മൃതദേഹങ്ങൾ ഇൻക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിന് തൃശൂർ ഗവ. മെഡിക്കൽ കോളജാശുപത്രിയിലേക്ക് കൊണ്ടുപോയി. തൃശൂർ റേഞ്ച് ഡി.െഎ.ജി. സുരേന്ദ്രൻ, പാലക്കാട് ജില്ല പൊലീസ് സൂപ്രണ്ട് ജി. ശിവവിക്രം, മലപ്പുറം ജില്ല പൊലീസ് സൂപ്രണ്ട് യു. അബ്ദുൽ കരീം, സായുധസേന കമാൻഡർമാർ എന്നിവർ സ്ഥലത്തുണ്ടായിരുന്നു. തമിഴ്നാട് ക്യൂബ്രാഞ്ചും കർണാടക പ്രത്യേക സേനയിലെ ഉദ്യോഗസ്ഥരുമെത്തിയിരുന്നു.
മണിവാസകം പിടികിട്ടാപ്പുള്ളി
കോയമ്പത്തൂർ: അട്ടപ്പാടിയിൽ ചൊവ്വാഴ്ച ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മണിവാസകം സി.പി.െഎ-മാവോയിസ്റ്റ് തമിഴ്നാട് സംസ്ഥാനസമിതിയംഗം. സേലം സ്വദേശിയായ ഇയാളെക്കുറിച്ച് സൂചന നൽകുന്നവർക്ക് തമിഴ്നാട് പൊലീസ് രണ്ട് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. 2008 മുതൽ ഒളിവിലായിരുന്ന മണിവാസകം 2012 ഫെബ്രുവരി 20ന് അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങി. ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതാണ്. എന്നാൽ, കൊല്ലപ്പെട്ടത് മണിവാസകം തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നാണ് തമിഴ്നാട് പൊലീസ് കേന്ദ്രങ്ങൾ പറയുന്നത്.
രക്ഷപ്പെട്ട മാവോവാദികൾ തമിഴ്നാട്ടിലെത്തിയെന്ന് റിപ്പോർട്ട്
കോയമ്പത്തൂർ: അട്ടപ്പാടി ഏറ്റുമുട്ടലിെൻറ പശ്ചാത്തലത്തിൽ അതിർത്തി പ്രദേശങ്ങളിൽ തമിഴ്നാട് പൊലീസ്-വനം അധികൃതർ നിരീക്ഷണം ശക്തമാക്കി. ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട മാവോവാദികൾ തമിഴ്നാട്ടിലെ വനപ്രദേശങ്ങളിലെത്തിയെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. കോയമ്പത്തൂർ, നീലഗിരി വനഭാഗങ്ങളിൽ പ്രത്യേക ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ഇവിടങ്ങളിൽ വനം അധികൃതരുടെ പട്രോളിങ് ഉൗർജിതമാക്കി. കോയമ്പത്തൂർ ജില്ലയിലെ വാളയാർ, ആനക്കട്ടി, വേലന്താവളം ഉൾപ്പെടെ ആറ് അതിർത്തി ചെക്ക്പോസ്റ്റുകളിൽ പരിശോധന കർശനമാക്കി. നീലഗിരി ജില്ലയിലെ ദേവാല, ചേരമ്പാടി, എരുമാട്, അമ്പലമൂല, ന്യൂഹോപ് എന്നിവിടങ്ങളിൽ മഫ്തി പൊലീസ് നിരീക്ഷണമുണ്ട്.
നാടുകാണി, ചേരമ്പാടി, താളൂർ, കോട്ടൂർ, നമ്പിയാർകുളം, പാട്ടവയൽ ചെക്ക്പോസ്റ്റുകളിൽ ചൊവ്വാഴ്ച രാവിലെ മുതൽ വാഹന പരിശോധനയുണ്ട്. ലോഡ്ജുകളിലും മറ്റും മിന്നൽ പരിശോധന നടത്തി. സംശയസാഹചര്യത്തിൽ കാണുന്നവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു.ഒന്നരമാസം മുമ്പ് അട്ടപ്പാടിയിലെ ചില ഉൗരുകളിൽ മാവോവാദി സായുധസംഘങ്ങൾ തമ്പടിച്ചിരുന്നതായി തമിഴ്നാട് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.