നിലമ്പൂർ ഏറ്റുമുട്ടലിൽ മജിസ്ട്രേറ്റ് തല അന്വേഷണം
text_fieldsതിരുവനന്തപുരം: നിലമ്പൂർ ഏറ്റുമുട്ടലിനെ കുറിച്ച് മജിസ്ട്രേറ്റ് തല അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു. സമഗ്രമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പെരിന്തൽമണ്ണ സബ് കലക്ടർക്ക് നിർദേശം നൽകി.
നിലമ്പൂരിൽ മാവോവാദികളുമായുണ്ടായ ഏറ്റുമുട്ടലിെൻറ വിശ്വാസ്യതയിൽ സംശയം പ്രകടിപ്പിച്ചതിനെ തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഭരണകക്ഷിയായ സി.പി.െഎ തന്നെ കൊലക്കെതിെര രംഗത്തുവന്നിരുന്നു. കേന്ദ്ര സർക്കാറിെൻറ പണം തട്ടാനുള്ള പ്രക്രിയയാണെന്ന് കാനം രാജേന്ദ്രൻ വിമർശിച്ചു.
സംഭവത്തെകുറിച്ച് ക്രൈംബ്രാഞ്ച്അന്വേഷണത്തിന് ഡി.ജി.പി ലോക് നാഥ് ബെഹ്റയും ഉത്തരവിട്ടിരുന്നു.
എന്നാൽ മജിസ്ട്രേറ്റ്തല അന്വേഷണം പ്രഹസനമാണെന്ന് ഗ്രോവാസു. മജിസ്ട്രേറ്റ് തല അന്വേഷണം അപര്യാപ്തമണെന്ന് കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരനും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.