മാവോവാദിയെ വ്യാജ ഏറ്റുമുട്ടലിലൂടെ വധിച്ചത് ഇടത് സർക്കാറിന് അപമാനകരം -എ.െഎ.എസ്.എഫ്
text_fieldsതിരുവനന്തപുരം: വയനാട്ടിലെ ബാണാസുരമലയിലെ വെള്ളാരംകുന്നിൽ മാവോവാദിയെ വ്യാജ ഏറ്റുമുട്ടലിലൂടെ വധിച്ച നടപടി ഇടതുപക്ഷ സർക്കാറിന് അപമാനകരമാണെന്ന് എ.െഎ.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. മനുഷ്യാവകാശ പ്രവർത്തകരും പ്രദേശവാസികളും മരണപ്പെട്ടയാളുടെ ബന്ധുക്കളും ഒരേസ്വരത്തിൽ ഏറ്റുമുട്ടൽ വ്യാജമാണെന്നും പൊലീസ് നടപടി എകപക്ഷീയമാണെന്നും അഭിപ്രായപ്പെട്ടിട്ടും അധികാരികളുടെ മൗനം ഏറ്റുമുട്ടൽ വ്യാജമാണെന്ന് തെളിയിക്കുന്നതാണ്.
ഇടക്കിടക്കുണ്ടാകുന്ന ഇത്തരം വ്യാജ ഏറ്റുമുട്ടലുകൾ ഇടതുപക്ഷ സർക്കാറിെൻറ പ്രഖ്യാപിത നയങ്ങൾക്ക് വിരുദ്ധമാണ്. പൊലീസ് നടത്തുന്ന ഇത്തരം മനുഷ്യാവകാശ ധ്വംസനങ്ങൾക്കെതിരെ മജിസ്റ്റീരിയൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എ.െഎ.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി. കബീറും സെക്രട്ടറി ജെ. അരുൺ ബാബുവും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.