മാവോയിസ്റ്റ് ഏറ്റുമുട്ടൽ വ്യാജമെന്ന് സി.പി.ഐയും ആദിവാസി നേതാക്കളും
text_fieldsപാലക്കാട്: അട്ടപ്പാടി മഞ്ചക്കണ്ടിയിൽ നാല് മാവോവാദികളെ തണ്ടർ ബോൾട്ട് സേന വെടി വെച്ച് കൊന്ന സംഭവത്തിൽ ദുരൂഹതയേറുന്നു. പൊലീസിെൻറ വിശദീകരണത്തിൽ നിന്ന് വ്യത്യ സ്തമായി മാവോവാദികളെ ഏകപക്ഷീയമായി വെടിവെച്ചു കൊല്ലുകയായിരുന്നുവെന്നാണ് പു റത്തുവരുന്ന വിവരം. അതിനിടെ, സർക്കാറിനെ കൂടുതൽ പ്രതിരോധത്തിലാക്കി സഖ്യകക്ഷിയാ യ സി.പി.ഐ സംഭവത്തിൽ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മാ വോദികളെ ക്ലോസ് റേഞ്ചിൽ പൊലീസ് വെടിവെച്ച് കൊല്ലുകയായിരുന്നുവെന്നാണ് തങ്ങൾ ക്ക് കിട്ടിയ വിവരെമന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പൊലീസ് തന്നെ വിധി നടപ്പാക്കുന്നത് പ്രാകൃതമാണെന്നും ഈ നിലപാട് സർക്കാർ ഇടപെട്ട് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏറ്റുമുട്ടൽ നടന്നുവെന്നത് വ്യാജമാണെന്നും മജിസ്ട്രേറ്റ്തല അന്വേഷണം നടത്തി സത്യാവസ്ഥ ജനങ്ങളെ അറിയിക്കണമെന്നും സി.പി.ഐ സംസ്ഥാന കൗൺസിൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഏറ്റുമുട്ടൽ വ്യാജമാണെന്ന് ആരോപിച്ച് അട്ടപ്പാടിയിെല ആദിവാസി ആക്ഷൻ കൗൺസിൽ നേതാവ് മുരുകനും മാവോവാദികളുമായി കീഴടങ്ങലടക്കമുള്ള വിഷയങ്ങൾ ചർച്ചചെയ്യാൻ മുമ്പ് പൊലീസ് നിയോഗിച്ച ആദിവാസി മാതൃസംഘം നേതാവ് ശിവാനിയും രംഗത്തുവന്നതോടെ പൊലീസ് കടുത്ത പ്രതിരോധത്തിലായി.
കീഴടങ്ങാനുള്ള ധാരണ മറികടന്നാണ് നക്സലുകളെ വെടിവെച്ച് കൊന്നതെന്ന് ശിവാനി പറഞ്ഞു. കീഴടങ്ങാൻ മാവോവാദികളും പുനരധിവസിപ്പിക്കാമെന്ന് പൊലീസും സമ്മതിച്ചിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. സംസ്ഥാന മനുഷ്യാവകാശ കമീഷനും സ്ഥലം എം.പി വി.കെ. ശ്രീകണ്ഠനും പൊലീസ് വാദം ചോദ്യം ചെയ്തു. ഇൻക്വസ്റ്റ് നടപടികൾക്കുപിന്നാലെ പ്രദേശം സ്റ്റെറിലൈസ് ചെയ്തശേഷം ഏറ്റുമുട്ടലിന് തെളിവില്ലെന്ന പൊലീസ് ന്യായീകരണം അബദ്ധമാണെന്ന് സ്ഥലം സന്ദർശിച്ച ശ്രീകണ്ഠൻ എം. പി പ്രതികരിച്ചു. ചെങ്കുത്തായ മലമ്പ്രദേശത്തേക്ക് കയറിവന്ന തണ്ടർബോൾട്ട് സേനാംഗങ്ങൾക്ക് നേരെ മാവോവാദികൾ വെടിയുതിർത്തിട്ടും ആർക്കും പോറൽ പോലുമേറ്റില്ലെന്ന പൊലീസ് ഭാഷ്യവും ചോദ്യം െചയ്യപ്പെട്ടു. പ്രദേശത്ത് വലിയ ഏറ്റുമുട്ടലുകൾ നടന്നതിെൻറ ലക്ഷണങ്ങൾ കാണാത്തതും ദുരൂഹത വർധിപ്പിക്കുന്നു.
കീഴടങ്ങാന്‍ എ.സി.പി നവനീത് ശര്‍മ പദ്ധതി തയാറാക്കിയതോടെ ആദിവാസികള്‍ ഉൾപ്പെടെയുള്ളവര്‍ മാവോവാദികളുമായി ആശയവിനിമയം നടത്തിയിരുന്നുവെന്നും ചര്‍ച്ച നടക്കുന്നതിനിടയിലാണ് മാവോവാദികളെ പൊലീസ് വെടിവെച്ചുകൊന്നതെന്നും മുരുകന് ‘മാധ്യമ’ത്തോട് പറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അട്ടപ്പാടി മഞ്ചിക്കണ്ടി വനമേഖലയിൽ നാല് മാവോവാദികളാണ് തണ്ടർബോൾട്ട് സേനയുടെ വെടിയേറ്റു മരിച്ചത്. തിങ്കളാഴ്ച കർണാടക സ്വദേശി അരവിന്ദ്, തമിഴ്നാട് സ്വദേശികളായ രമ, കാർത്തിക്എന്നിവരും ചൊവ്വാഴ്ച തമിഴ്നാട് സ്വദേശിയുമായ മണിവാസകവുമാണ് കൊല്ലപ്പെട്ടത്.
ആദ്യം വെടിവെപ്പുണ്ടായത് തങ്ങൾക്ക് നേരെയെന്ന് പൊലീസ്
അഗളി: ഏറ്റുമുട്ടലിൽ മരിച്ച മാവോവാദികൾ കീഴടങ്ങാൻ തയാറായിരുന്നില്ലെന്ന് പൊലീസ്. അത്തരത്തിൽ നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് അഗളിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ പാലക്കാട് എസ്.പി ശിവ വിക്രം പറഞ്ഞു. കീഴടങ്ങൽ പദ്ധതി സർക്കാർ പ്രഖ്യാപിച്ചിട്ട് രണ്ട് വർഷമായി. ഇതുവരെ മാവോവാദികളുടെ ഭാഗത്തുനിന്ന് അനുകൂല സമീപനമുണ്ടായിട്ടില്ല. ഇപ്പോഴും ഈ പദ്ധതി നിലവിലുണ്ട്. ഇവരുടെ പേരിലുള്ള കേസുകൾ ഒഴിവാക്കാനും പുനരധിവാസവും തൊഴിലും ഉൾപ്പെടെ നൽകാനുമുള്ള പാക്കേജാണിത്.
മാവോവാദി വേട്ടയുടെ ഭാഗമായി തണ്ടർബോൾട്ട് നടത്തിയ പട്രോളിങ്ങിനിടെയാണ് മഞ്ചിക്കണ്ടി ഊരിന് മേലെ ഉൾവനത്തിൽ ഷെഡ് കണ്ടെത്തിയത്. തുടർന്ന് സേനക്ക് നേരെ വെടിവെപ്പുണ്ടാവുകയായിരുന്നു. തിരിച്ചുള്ള വെടിവെപ്പിലാണ് കാർത്തി, അരവിന്ദ്, രമ എന്നിവർ കൊല്ലപ്പെട്ടത്. ഇതോടെ മണിവാസകവും മറ്റ് രണ്ടുപേരും സംഭവസ്ഥലത്തുനിന്ന് പിൻവാങ്ങി.
ചൊവ്വാഴ്ച രാവിലെ 10.30ഓടെ ഇൻക്വസ്റ്റ് നടപടി ആരംഭിക്കുന്നതിനിടെയാണ് മാവോവാദികൾ പ്രത്യാക്രമണം തുടങ്ങിയത്. പൊലീസ് അങ്ങോട്ടുകയറി ആക്രമിച്ചെന്ന ആരോപണം ശരിയല്ലെന്നും സ്ഥലത്തുണ്ടായിരുന്ന പ്രദേശവാസികളോട് അന്വേഷിച്ചാൽ സത്യാവസ്ഥ അറിയാമെന്നും എസ്.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.