കൊട്ടിയൂരിൽ വീണ്ടും മാവോവാദി സംഘം
text_fieldsകേളകം (കണ്ണൂർ): കൊട്ടിയൂരിൽ വീണ്ടും മാവോവാദി സംഘമെത്തി. പാല്‍ചുരം നടുവില്‍ കോളനിയില്‍ ഒരു സ്ത്രീയും നാലു പുരുഷന്മാരും അടങ്ങുന്ന സംഘമാണ് എത്തിയതെന്നും ഇതില്‍ നാലുപേരുടെ കൈയില്‍ തോക്ക് ഉണ്ടായിരുന്നതായും കോളനിവാസികള്‍ പറഞ്ഞു. കോളനിയിലെ ചന്ദ്രെൻറ വീട്ടിലെത്തി മൊബൈല്‍ ഫോണ്‍ ചാര്ജ്ചെയ്തശേഷം ഭക്ഷണം ആവശ്യപ്പെട്ടു.
ഇവിടെനിന്ന് ചായ കുടിച്ചശേഷം അയല്‍വാസിയായ സീതയുടെ വീട്ടിലെത്തി ഭക്ഷണം കഴിക്കുകയും ആദിവാസികളില്‍നിന്ന് ഭക്ഷണസാധനങ്ങള്‍ ശേഖരിച്ചശേഷം മടങ്ങുകയുമായിരുന്നു. ഏഴുമണിയോടെ കോളനിയിലെത്തിയ സംഘം പത്തുമണിയോടെയാണ് തിരിച്ചുപോയത്. കോളനിയിലെത്തിയ രണ്ടു പേരെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. സി.പി. മൊയ്തീന്, ഉണ്ണിമായ എന്നിവരാണിവർ.
സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇൻറലിജൻസ് വിഭാഗം ഉദ്യോഗസ്ഥരും ലോക്കൽ പൊലീസ് വിഭാഗങ്ങളും കോളനിയിലെത്തി വിവരങ്ങൾ ശേഖരിച്ചു.
മാവോവാദി സംഘം കോളനിയിലെത്തിയതിെൻറ പിന്നാലെ അമ്പായത്തോട്ടിലെ ഒളാട്ടുപുറം ഷാജിയുടെ വീട്ടിൽ സംഘത്തിലെ ഒരാൾ എത്തിയതായും പൊലീസിന് വിവരം ലഭിച്ചു. ഇതിനിടെ വയനാട് -കണ്ണൂർ അതിർത്തി പ്രദേശങ്ങളായ തലപ്പുഴ, മക്കിമല, ബോയ്സ് ടൗൺ, തവിഞ്ഞാൽ പ്രദേശങ്ങളിലായി കൂടുതൽ മാവോവാദികൾ തമ്പടിച്ചതായ വിവരത്തെ തുടർന്ന് കനത്ത ജാഗ്രതയിലാണ് ഇൻറലിജൻസ് വിഭാഗവും ലോക്കൽ പൊലീസും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.