യു.എ.പി.എ: അലനെയും താഹയെയും ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കും
text_fieldsകോഴിക്കോട്: മാവോവാദിബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത അലൻ ഷുഹൈബ ിനെയും താഹ ഫസലിനെയും തിങ്കളാഴ്ച വീണ്ടും കോടതിയിൽ ഹാജരാക്കും. ഇരുവരുടെയും െപാല ീസ് കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാലാണ് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോ ടതിയിൽ ഹാജരാക്കുന്നത്. അന്വേഷണ സംഘം സമർപ്പിച്ച അപേക്ഷയിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് മൂന്നു ദിവസത്തെ കസ്റ്റഡി കോടതി അനുവദിച്ചത്.
നവംബർ ഒന്നിന് രാത്രിയാണ് പന്തീരാങ്കാവ് പൊലീസ് അലനെയും താഹയെയും അറസ്റ്റ് ചെയ്തത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഒാടിരക്ഷപ്പെട്ടയാളാണ് കേസിൽ മുഖ്യപ്രതിയെന്ന് പൊലീസ് ആവർത്തിക്കുേമ്പാഴും ഇയാളെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ചോദ്യംചെയ്യലിൽ പ്രതികളും ഇയാളെക്കുറിച്ച് അറിയില്ലെന്നാണ് പ്രതികരിച്ചത്. അതേസമയം, പിടിയിലായവർ അർബൻ മാവോയിസ്റ്റുകളാണെന്ന് െതളിയിക്കാൻ കഴിയുന്ന ചില സൂചനകൾ ലഭിച്ചെന്നാണ് അന്വേഷണ സംഘം പറയുന്നത്.
ലഭിച്ച വിവരങ്ങൾ ക്രോഡീകരിച്ച് ഉന്നത ഉദ്യോഗസ്ഥരുമായുള്ള കൂടിയാലോചനയോടെയാവും കേസിലെ തുടരന്വേഷണം. പ്രതികളുെട വീട്ടിൽനിന്ന് കണ്ടെടുത്ത ലാപ്ടോപ്, മെമ്മറി കാർഡ്, മൊബൈൽ ഫോൺ എന്നിവയുടെ ഫോറൻസിക് പരിശോധനയിൽ ഡിജിറ്റൽ തെളിവുകൾ അടിസ്ഥാനപ്പെടുത്തിയായിരുന്നു ചോദ്യംെചയ്യൽ. പൊലീസ് കസ്റ്റഡിയിലിരിക്കെ എൻ.െഎ.എ ഉദ്യോഗസ്ഥരും പ്രതികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. കോഴിക്കോട് കോടതി തള്ളിയതിനെതുടർന്ന് അലനും താഹയും സമർപ്പിച്ച ജാമ്യാപേക്ഷ ഹൈകോടതി തിങ്കളാഴ്ച പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.