മാവോവാദികളുടെ വധം: ഫോറൻസിക് റിപ്പോർട്ടും എതിര്
text_fieldsപാലക്കാട്: കൊല്ലപ്പെട്ട മാവോവാദികളിൽ മൂന്നുപേർക്ക് വെടിയേറ്റത് പിന്നിൽനിന്നാണെന്ന ഫോറൻസിക് റിപ്പോർട്ടും അട്ടപ്പാടി മഞ്ചിക്കണ്ടിയിൽ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് ജനപ്രതിനിധികൾ അടക്കം നിലപാടെടുക്കുകയും ചെയ്തതോടെ കടുത്ത പ്രതിരോധത്തിലായി സർക്കാറും ആഭ്യന്തര വകുപ്പും. നിലമ്പൂർ വെടിവെപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് സർക്കാറിന് അഭിമുഖീകരിക്കേണ്ടിവന്ന പ്രതിസന്ധിയെക്കാൾ ഗുരുതരമാണ് ഇപ്പോഴത്തെ സാഹചര്യം. കോടതി ഇടപെടൽകൂടി ഉണ്ടായാൽ പൊലീസ് കൂടുതൽ പരുങ്ങലിലാവും.
പാലക്കാട് എം.പി വി.കെ. ശ്രീകണ്ഠെൻറ ഇടപെടലുകളാണ് ‘ഏറ്റുമുട്ടലി’െൻറ യഥാർഥ ചിത്രം പുറംലോകത്തെത്തിക്കാൻ തുണയായത്. ബുധനാഴ്ച മഞ്ചിക്കണ്ടി ഉൗരിലെത്തിയ എം.പിയോട് വെടിവെപ്പ് നടന്ന സ്ഥലത്തേക്ക് പോകുന്നത് ഒഴിവാക്കണമെന്നും സുരക്ഷ നൽകാനാവില്ലെന്നും തണ്ടർബോൾട്ട് വ്യക്തമാക്കിയിരുന്നു. എന്നാൽ, മുന്നറിയിപ്പ് അവഗണിച്ച് ശ്രീകണ്ഠനും സംഘവും മലകയറി. 40 മിനിറ്റ് നടന്ന് വെടിവെപ്പ് നടന്ന സ്ഥലത്തെത്തിയപ്പോൾ കണ്ടത് രണ്ട് അടുപ്പുകളും നാലടി ഉയരത്തിൽ മരക്കൊമ്പുകൊണ്ട് കെട്ടിയുണ്ടാക്കിയ താൽക്കാലിക ഷെഡും മാത്രം. ഭീകര ഏറ്റുമുട്ടൽ നടന്നതിെൻറ ഒരു ലക്ഷണവും കണ്ടെത്താനായില്ല. തണ്ടർബോൾട്ട് പറഞ്ഞതുപോലുള്ള സുരക്ഷ ഭീഷണിയും എം.പിക്ക് കാട്ടിനുള്ളിൽ അഭിമുഖീകരിക്കേണ്ടിവന്നില്ല.
മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിൽ മാവോവാദികളെ തണ്ടർബോൾട്ട് വെടിവെച്ചു കൊല്ലുകയായിരുന്നുവെന്നും സംഭവത്തിൽ ഉന്നതതതല അന്വേഷണം വേണമെന്നും വി.െക. ശ്രീകണ്ഠൻ എം.പി വാർത്തസേമ്മളനം വിളിച്ച് പറഞ്ഞത് ഇൗ സാഹചര്യത്തിലായിരുന്നു. ശ്രീകണ്ഠെൻറ നിലപാടിന് സാധൂകരണം നൽകുന്നതാണ് തൃശൂർ മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം പുറത്തുവിട്ട പോസ്റ്റ്മോർട്ടത്തിെൻറ പ്രാഥമിക റിപ്പോർട്ട്.
കൊല്ലപ്പെട്ട മണിവാസകം ഒഴികെയുള്ളവർക്ക് െവടിയേറ്റത് പിന്നിൽനിന്നാണെന്ന നിർണായക വിവരമാണ് പുറത്തുവന്നത്.
മണിക്കൂറുകളോളം തണ്ടർബോൾട്ടിനെതിരെ നിറയൊഴിച്ചുവെന്ന് ആേരാപിക്കപ്പെട്ട മണിവാസകത്തിെൻറ ഇരുകാലുകളും ഒടിഞ്ഞനിലയിലായിരുന്നു. മണിവാസകത്തിെൻറ കാലുകൾ ഒടിഞ്ഞത് വീഴ്ചയിലാണോ ബലപ്രയോഗം കൊണ്ടാണോയെന്ന് വ്യക്തമല്ല. വീഴ്്ചയുടെ ലക്ഷണങ്ങൾ ശരീരത്തിലില്ല. കാലുകളിൽ വെടിയേറ്റിട്ടുമില്ല. കാർത്തി, അരവിന്ദ്, രമ എന്നിവരുടെ പിൻഭാഗത്തുനിന്നാണ് വെടിയുണ്ട തുളച്ചുകയറിയിട്ടുള്ളത്. രമയുടെ വയറ്റിൽനിന്ന് ദഹിക്കാത്ത ഭക്ഷണത്തിെൻറ അംശങ്ങൾ കണ്ടെത്തി.
മാേവാവാദി സംഘം ഷെഡിൽ ഭക്ഷണം കഴിക്കുന്നതിനിടയിൽ തണ്ടർബോൾട്ട് വളഞ്ഞ് വെടിവെക്കുകയായിരുന്നുവെന്ന ആദിവാസികളുടെ ആരോപണം ശരിവെക്കുന്നതാണ് ഫോറൻസിക് റിപ്പോർട്ട്. വെടിവെപ്പ് നടന്ന സ്ഥലം സന്ദർശിച്ച സി.പി.െഎ നേതാക്കളും വ്യാജ ഏറ്റുമുട്ടലാണ് ഉണ്ടായതെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. സി.പി.എമ്മിൽ ഒരു വിഭാഗവും ഏറ്റുമുട്ടൽ വ്യാജമാണെന്നും തണ്ടർബോൾട്ടിനെ കയറൂരിവിടുന്നത് തിരുത്തണമെന്നുമുള്ള നിലപാടിലാണ്. പുതിയ സാഹചര്യത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണവും സുപ്രീംകോടതി മാർഗനിർദേശ പ്രകാരം നടക്കാനിരിക്കുന്ന മജിസ്റ്റീരിയൽ അന്വേഷണവും നിർണായകമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.