തണ്ടർബോൾട്ട് വെടിവെച്ചത് സ്വയരക്ഷക്ക് -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: അട്ടപ്പാടിയിൽ നാല് മാവോവാദികളെ വെടിവെച്ചുകൊന്ന നടപടി ന്യാ യീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തണ്ടർ ബോൾട്ട് സ്വയരക്ഷക്കാണ് വെടിവെച്ച തെന്ന് അദ്ദേഹം നിയമസഭയിൽ പറഞ്ഞു.
നിരോധിത സംഘടനയിലെ എല്ലാവരേയും വെടിെവച്ചു കൊല്ലുകയെന്ന കാഴ്ചപ്പാട് സർക്കാറിനില്ല. ഇൗ സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമീ ഷെൻറ മാർഗരേഖ പ്രകാരം വീഴ്ച സംഭവിച്ചോ എന്ന് പരിശോധിക്കും.
വീഴ്ച സംഭവിച്ചുവെ ങ്കിൽ കർശന നിലപാട് സ്വീകരിക്കും. മാവോവാദി ആയതുകൊണ്ട് ഒരാളും കൊല്ലപ്പെടില്ല. വ ്യാജ ഏറ്റുമുട്ടൽ ആരോപണം തള്ളിയ മുഖ്യമന്ത്രി അങ്ങനെ സാഹചര്യം സംസ്ഥാനത്ത് അനുവദിക്കില്ലെന്നും വ്യക്തമാക്കി.
എൻ. ഷംസുദ്ദീെൻറ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വയനാട്, നിലമ്പൂർ, അട്ടപ്പാടി വെടിവെപ്പുകളിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പൊലീസ് നടപടിയെ ശക്തമായി പ്രതിപക്ഷം വിമർശിച്ചപ്പോൾ യു.ഡി.എഫ് കാലത്തെ നടപടികൾ ഉയർത്തി പ്രതിരോധിക്കാൻ മുഖ്യമന്ത്രിയും ശ്രമിച്ചു. അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ തള്ളി. ഇറങ്ങിേപ്പാക്ക് നടത്തി പ്രതിഷേധം പ്രകടിപ്പിക്കുന്ന രീതി പ്രതിപക്ഷം ഒഴിവാക്കി.
ഏത് സാഹചര്യമാണെങ്കിലും മനുഷ്യജീവൻ നഷ്ടപ്പെടുന്നത് ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എ.കെ. 47 ഉൾപ്പെടെ ആയുധങ്ങൾ മാേവാവാദികളിൽനിന്ന് കണ്ടെത്തി. മജിസ്റ്റീരിയൽ അന്വേഷണം അടക്കമുള്ളവ നടക്കുന്നതിനാൽ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നില്ല. അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചു. തണ്ടർ േബാൾട്ട് പരിശോധന നടത്തുേമ്പാൾ മാവോവാദികളുടെ ഭാഗത്ത് നിന്നാണ് വെടിവെപ്പുണ്ടായത്. സ്വയരക്ഷക്ക് തിരിച്ച് വെടിെവക്കുകയായിരുന്നു. ഇത് എങ്ങനെ വ്യാജ ഏറ്റുമുട്ടലാകും.
കസ്റ്റഡിയിലുള്ള ആളെ കൊണ്ടുപോയി വെടിെവച്ചാൽ വ്യാജ ഏറ്റുമുട്ടലാണ്. ഇവിടെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് കാട്ടിനുള്ളിൽ കൊണ്ടുപോയി വെടിെവച്ചതാണോ?. ആക്രമണത്തിൽ പൊലീസിന് പരിക്ക് പറ്റാത്തതിൽ പ്രതിപക്ഷം വിഷമം പ്രകടിപ്പിക്കുന്നു. കൊടും കാട്ടിൽ ദളം രൂപവത്കരിച്ച് പ്രവർത്തിക്കുന്ന അവരുടെ ൈകയിലാണ് എ.കെ. 47ഉം മറ്റും ഉള്ളത്. മാവോവാദി അക്രമം തടയലും വഴിതെറ്റിയ യുവാക്കളെ അതിൽനിന്ന് അകറ്റലുമാണ് സർക്കാർ ലക്ഷ്യം. ഇതിനായി തയാറാക്കിയ പുനരധിവാസ പദ്ധതിയെ എല്ലാ മാവോവാദികളും ഉപയോപ്പെടുത്തണം. സംസ്ഥാന വികസനത്തിനായി സംഭാവന ചെയ്യാൻ അവർക്കും സാധിക്കും. അതിനായി തയാറാകാൻ മുഖ്യമന്ത്രി അഭ്യർഥിച്ചു.
മാവോവാദം കേരളത്തിെൻറ മാത്രം പശ്ചാത്തലത്തിൽ കൈകാര്യം ചെയ്യാനാകുന്ന പ്രശ്നമല്ല. ആയുധങ്ങളോടെ മാവോവാദികൾ കാട്ടിനുള്ളിൽ നിൽക്കുേമ്പാൾ മനുഷ്യാവകാശ പ്രവർത്തകരും മാധ്യമപ്രവർത്തകരും അങ്ങോട്ട് പോയാൽ അത്യാഹിതമുണ്ടാകാം. അതിനാൽ, സ്വാഭാവികമായും അങ്ങോട്ട് പോകേണ്ട എന്ന് െപാലീസ് പറഞ്ഞത് അവരുടെ രക്ഷക്കാണെന്നും ഒന്നും മറച്ചുവെക്കാനല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.