മോർച്ചറിയിൽ കാർത്തിയോ സുരേഷോ?
text_fieldsമുളങ്കുന്നത്തുകാവ് (തൃശൂർ): അട്ടപ്പാടി മഞ്ചക്കണ്ടിയിൽ പൊലീസ് വെടിവെച്ച് െകാന്ന കാർത്തിക് കർണാടക ചിക്കമഗളൂരു മടിഗിരിയിലെ സുരേഷോ? തൃശൂർ ഗവ. മെഡിക്കൽ കോളജിലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം കാണാൻ വെള്ളിയാഴ്ച മടിഗിരിയിൽനിന്ന് രണ്ടുപേർ വന്നതോടെ പൊലീസും പൗരാവകാശ പ്രവർത്തകരും ആശയക്കുഴപ്പത്തിലാണ്. ബുധനാഴ്ച ബന്ധുക്കളെത്തി കാർത്തിയെന്ന് ഏകദേശം തിരിച്ചറിഞ്ഞ മൃതദേഹമാണ് മറ്റൊരാളുടേതെന്ന സംശയം ഉയർന്നിരിക്കുന്നത്.
വെടിയേറ്റ് മരിച്ച നാല് മാവോവാദികളുടെ ചിത്രങ്ങൾ മാധ്യമങ്ങളിൽ കണ്ടതിൽനിന്നാണ് സുരേഷിെൻറ ബന്ധുക്കൾക്ക് സംശയം ജനിച്ചത്. പൊലീസ് അരവിന്ദിേൻറതെന്ന് പറഞ്ഞ് നൽകിയ ചിത്രം രണ്ട് പതിറ്റാണ്ട് മുമ്പ് വീടുവിട്ട തെൻറ സഹോദരൻ സുരേഷിേൻറതാണെന്ന് അവകാശപ്പെട്ട് മടിഗിരി സ്വദേശി മഞ്ജുനാഥും അർധസഹോദരൻ ചന്ദ്രയും വെള്ളിയാഴ്ച ഉച്ചക്കാണ് മെഡിക്കൽ കോളജിൽ എത്തിയത്. പൊലീസ് ഇരുവരേയും മൃതദേഹത്തിനടുത്തേക്ക് കൊണ്ടുപോയി. എന്നാൽ, അരവിന്ദിെൻറ മൃതദേഹത്തിന് സുരേഷിനെക്കാൾ ഉയരക്കൂടുതലുണ്ടെന്നും മൃതദേഹത്തിൽ കാണുന്നത്പോലെ കാലിലെ മറുക് സുരേഷിനില്ലെന്നും പറഞ്ഞ് ഇരുവരും പുറത്തിറങ്ങി.
അതിന് ശേഷമാണ് മോർച്ചറിയിലെ മറ്റൊരു മൃതദേഹം കൂടി കാണണമെന്ന് മഞ്ജുനാഥ് ആവശ്യപ്പെട്ടത്. ഇതോടെ വടക്കേഞ്ചരി സി.ഐ ബി. സന്തോഷ് ഇരുവരെയും കാർത്തിയുടെ മൃതദേഹം കാണിച്ചു. മൃതദേഹം കണ്ട് ഇറങ്ങിയ മഞ്ജുനാഥ് മോർച്ചറിക്ക് പുറത്ത് കുഴഞ്ഞുവീണു. കാർത്തിയുടേതെന്ന് പൊലീസ് പറയുന്ന മൃതദേഹത്തിെൻറ മുഖത്തിന് സുരേഷിെൻറ മുഖവുമായി ഏറെ സാദൃശ്യമുണ്ടെന്നും ഉയരം കൃത്യമാണെന്നും അവർ പറഞ്ഞു.
ഇതോടെ പൊലീസ് ആശയക്കുഴപ്പത്തിലായി. വ്യാഴാഴ്ച രാത്രി മെഡിക്കൽ കോളജിൽ എത്തിയ കാർത്തിയുടെ സേഹാദരൻ മുരുകേശൻ സംശയത്തോടെയാണെങ്കിലും മൃതദേഹം കാർത്തിയുടേതാണെന്ന് പറഞ്ഞിരുന്നു. മുഖവും ശരീരവും കരിവാളിച്ചതിനാൽ വ്യക്തതക്കുറവുണ്ടെന്നാണ് മുരുകേശൻ പറഞ്ഞത്. സുരേഷ് രണ്ട് പതിറ്റാണ്ട് മുമ്പ് വീട് വിട്ടതാണെന്ന് സഹോദരൻ പറയുേമ്പാൾ 2007ൽ തമിഴ്നാട് പൊലീസിന് കീഴടങ്ങി പിന്നീട് പുറത്തിറങ്ങി രക്ഷപ്പെട്ടതാണെന്നാണ് തമിഴ്നാട് ക്യു ബ്രാഞ്ച്, സ്പെഷൽ ബ്രാഞ്ച് പൊലീസ് പറയുന്നത്.
സംശയം ഉയർന്നതോടെ സുരേഷിേൻറതെന്ന് തെളിയിക്കാൻ കഴിയുന്ന തിരിച്ചറിയൽ രേഖകളുമായി വരാനാണ് സഹോദരനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.