മാവോവാദികളുടെ വധം; ചുരുളഴിയാതെ ദുരൂഹത
text_fieldsപാലക്കാട്: ‘‘ആ സ്ഥലം കണ്ടോ? അത് കണ്ടാൽ അവർ ഏറ്റുമുട്ടി മരിച്ചതാണെന്ന് വിശ്വസിക്ക ാൻ പ്രയാസം തോന്നില്ലേ?.’’ മഞ്ചിക്കണ്ടി ഉൗരുനിവാസികൾ പ്രദേശത്തെത്തിയ മാധ്യമപ്രവർ ത്തകരോട് ചോദിക്കുന്നത് ഇതാണ്. ഇടതൂർന്നുവളരുന്ന മുളങ്കാടുകൾക്കിടയിലെ ചെ റുവഴിയിലൂടെ സംഭവസ്ഥലത്തേക്ക് നടന്നുകയറുക ദുഷ്കരം. കുത്തനെയുള്ള കയറ്റത്തിന് മുകളിൽ മാവോവാദികൾ താമസിച്ചതായി പറയുന്ന ഷെഡ് കണ്ടാൽ അമ്പരക്കും. നാലടിയോളം ഉയരത്തിൽ കുത്തിനിർത്തിയ നാലുകാലുകളിൽ നിർമിച്ച ഷെഡിൽ ഒരാൾക്ക് നിവർന്നുനിൽക്കാൻ പോലുമാവില്ല. ഇതിൽ നാലുപേർ എങ്ങനെ മൂന്നുമാസത്തോളം താമസിച്ചെന്ന് അത്ഭുതം തോന്നും.
കയറ്റം കയറിച്ചെല്ലുന്നതിനിടയിൽ വെടിവെപ്പുണ്ടായെന്ന പൊലീസ് ഭാഷ്യം അംഗീകരിച്ചാൽ േപാലും യന്ത്രത്തോക്ക് ഉപയോഗിച്ചതായി പറയുന്ന മാവോവാദികളിൽനിന്നും പോറൽപോലുമില്ലാതെ രക്ഷപ്പെട്ട പൊലീസ് ദൗത്യം വീണ്ടും അമ്പരപ്പിക്കും. ഷെഡ് നിർമിച്ചിരിക്കുന്ന കമ്പുകൾക്ക് പച്ചപ്പ് മാറിയിട്ടില്ല. അടുത്തുള്ള മരത്തിൽ ബുള്ളറ്റ് കൊണ്ടതെന്ന് കരുതുന്ന അടയാളം ആറടിയോളം ഉയരത്തിൽ. ഇത് മാവോവാദികൾ നിന്നിടത്തുനിന്ന് വന്ന വെടിയുണ്ടയാവാനേ തരമുള്ളൂ.
ഇൗ പരിസരത്ത് ഏറ്റുമുട്ടലുകൾ നടന്നതായി കണ്ടാൽ തോന്നില്ലെന്ന് കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ച വി.കെ. ശ്രീകണ്ഠൻ എം.പി പറഞ്ഞിരുന്നു.
മാവോവാദികൾ വെടിവെച്ചതായി പറയുന്ന സ്ഥലത്തുനിന്ന് വെടിയുതിർക്കാൻ കഴിയില്ലെന്നും ശ്രീകണ്ഠൻ ചൂണ്ടിക്കാട്ടി. സംഭവത്തിലെ ദുരൂഹത സംബന്ധിച്ച് വ്യാപകമായ പരാതി ഉയർന്നതോടെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. തമിഴ്നാട് സ്വദേശികളായ കാർത്തി (കണ്ണൻ), അരവിന്ദ്, രമ എന്നിവർ തിങ്കളാഴ്ചയും ഭവാനിദളം നേതാവ് മണിവാസകം ചൊവ്വാഴ്ചയും കൊല്ലപ്പെട്ടത് രണ്ടു കേസുകളാക്കി അന്വേഷിക്കാനാണ് നിർദേശം.
കൊല്ലപ്പെട്ടവരെ ഇരുപതോളം വകുപ്പുകളിൽ പ്രതി ചേർത്താണ് പൊലീസ് കേസെടുത്തത്. ഇന്ത്യൻ ശിക്ഷാനിയമം, ആയുധനിയമം, കേരള വനംവകുപ്പ് നിയമം, നിയമവിരുദ്ധ നടപടി നിയന്ത്രണ നിയമം എന്നിവ പ്രകാരമാണ് കേസ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.