മാവോവാദികളെ കൊലപ്പെടുത്തിയത് മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയെന്ന് ജനപ്രതിനിധികൾ
text_fieldsതിരുവനന്തപുരം: അട്ടപ്പാടിയില്‍ മാവോവാദികളെ കൊലപ്പെടുത്തിയത് മുന്‍കൂട്ടി തയാറാ ക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണെന്ന് വി.കെ. ശ്രീകണ്ഠന് എം.പി. വാളയാര്‍ പെണ്‍കുട് ടികളുടെ മരണത്തില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധതിരിക്കാനായി നടപ്പാക്കിയ കൊലപാതകത്ത ിന് പിന്നില്‍ സംസ്ഥാന പൊലീസ് മേധാവിയുടെ കുബുദ്ധിയാണെന്നും ഇക്കാര്യത്തില്‍ ജുഡീഷ്യ ല്‍ അന്വേഷണം വേണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. എം.എൽ.എമാരായ എന്‍. ഷംസുദീന്‍, ഷാഫി പറമ്പില്‍ എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
ചര്‍ച്ചക്കെന്നപേരില്‍ മാവോവാദികളെ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നെന്നാണ് കരുതുന്നത്. സംഭവസ്ഥലം സന്ദര്‍ശിച്ച തനിക്ക് ഏറ്റുമുട്ടല്‍ നടന്നതിെൻറ ഒരു ലക്ഷണവും അവിടെ കാണാനായില്ല. സംഭവം നടന്നെന്ന് പറയുന്ന സ്ഥലത്ത് ഒന്നോ രണ്ടോ ദിവസം മുമ്പ് വെട്ടിയെടുത്ത ചെറിയ നാല് മുളങ്കമ്പുകള്‍ നാട്ടിയിട്ടുണ്ട്. ഒരു ടാര്പ്പാളിെൻറ കഷണവും അവിടെ കിടന്നിരുന്നു.
ആറുമാസമായി അവിടെ മാവോവാദികള്‍ തങ്ങിയിരുന്നതിെൻറ ലക്ഷണങ്ങളൊന്നുമില്ല. താഴെനിന്ന് എത്തിച്ചേരാന്‍ ഏറെ പ്രയാസമുള്ള സ്ഥലത്ത് ഏറ്റുമുട്ടലോ വെടിവെപ്പോ നടന്നതിെൻറ ഒരു ലക്ഷണവും കാണാനായില്ല. സംഭവം നടന്ന് രണ്ടുദിവസം കഴിഞ്ഞിട്ടും മാധ്യമങ്ങളെപ്പോലും പ്രദേശത്തേക്ക് കടത്തിവിടാത്തത് ദുരൂഹത വര്‍ധിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മാവോവാദികളുടെ അക്രമത്തെ ന്യായീകരിക്കുന്നില്ല. അവരെ ജീവനോടെ പിടികൂടാമെന്നിരിക്കെയാണ് നീതിന്യായ വ്യവസ്ഥിതികളെ വെല്ലുവിളിച്ചുകൊണ്ടുള്ള പൊലീസ് നടപടി. വാളയാര്‍ സംഭവത്തില്‍ വ്യാപക പ്രതിഷേധവും ജനരോഷവും ഉയരുമെന്ന ഇൻറലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പൊലീസ് പുതിയ തിരക്കഥ നടപ്പാക്കിയത്.
സംസ്ഥാന പൊലീസ് മേധാവിയുടെ മുന്‍കാല ചരിത്രം പരിശോധിച്ചാല്‍ ഈ സംശയം ബലപ്പെടും. മാവോവാദികളെ കൊലപ്പെടുത്തിയത് സംബന്ധിച്ച് കുറ്റകരമായ മൗനം പാലിക്കുന്ന സി.പി.എം കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു. അന്വേഷണം സി.ബി.ഐക്ക് വിടും വരെ പ്രക്ഷോഭം നടത്തുമെന്നും നേതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.