മാവോവാദി നേതാവ് കൃഷ്ണമൂർത്തിയുടെ കസ്റ്റഡി നീട്ടി
text_fieldsതലശ്ശേരി: മാവോവാദി പശ്ചിമഘട്ട മേഖല സെക്രട്ടറിയുടെ ചുമതലയുള്ള കേന്ദ്ര കമ്മിറ്റി അംഗം കർണാടക നെന്മാരു എസ്റ്റേറ്റിലെ ബി.ജി. കൃഷ്ണമൂർത്തിയുടെ (വിജയ് -47) കസ്റ്റഡി കാലാവധി നീട്ടി. തിങ്കളാഴ്ച രാവിലെ തലശ്ശേരി ജില്ല കോടതിയിൽ ഹാജരാക്കിയപ്പോൾ, ചോദ്യം ചെയ്ത് തെളിവുകൾ ശേഖരിക്കാനായി എ.ടി.എസ് കൂടുതൽ ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടതിനെത്തുടർന്ന് ഈ മാസം 29വരെ വീണ്ടും കസ്റ്റഡിയിൽ നൽകുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി എ.ടി.എസ് കസ്റ്റഡിയിലാണ് കൃഷ്ണമൂർത്തി.
കണ്ണൂർ ജില്ലയിലെ കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷൻ പരിധിയിൽ 2017 മാർച്ച് 20ന് രാത്രി 7.30ന് നടന്ന കേസുമായി ബന്ധപ്പെട്ടാണ് കൃഷ്ണമൂർത്തിയെ എ.ടി.എസ് നേരത്തെ കസ്റ്റഡിയിൽ വാങ്ങിയത്. കരിക്കോട്ടക്കരി അയ്യംകുന്ന് ഉരുപ്പുംകുറ്റിമലയിലെ വീട്ടിൽ തോക്കുമായി അതിക്രമിച്ചുകയറി ഭക്ഷണ സാധനങ്ങൾ വാങ്ങുകയും മാവോവാദി ലഘുലേഖ വിതരണം ചെയ്തുവെന്നുമാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.