രൂപേഷടക്കം മാവോവാദി പ്രവര്‍ത്തകരെ വിട്ടയച്ചതിനെതിരെ സർക്കാർ
text_fieldsകൊച്ചി: രൂപേഷും ഷൈനയും ഉള്‍പ്പെടെ രണ്ട് കേസുകളിലായി ഒമ്പത് മാവോവാദി പ്രവര്‍ത്തകരെ വിട്ടയച്ച പാലക്കാട് സെഷൻസ് കോടതി ഉത്തരവ് പുനഃപരിേശാധിക്കണമെന്ന ഹരജികൾ ഹൈകോടതി ഫയലിൽ സ്വീകരിച്ചു. മാവോവാദി നേതാവ് രൂപേഷിനെതിരെ അഗളി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും രൂപേഷും ഷൈനയും ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ കസബ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും പ്രതികളെ കുറ്റവിമുക്തരാക്കിയ ഉത്തരവ് ചോദ്യം ചെയ്ത് സർക്കാർ നൽകിയ ഹരജികളാണ് ജസ്റ്റിസ് വി.ജി. അരുൺ പരിഗണിച്ചത്. പ്രതികളടക്കം എതിർ കക്ഷികൾക്ക് നോട്ടീസ് ഉത്തരവായി.
അട്ടപ്പാടിയില്‍ വനം വകുപ്പ് ജീവനക്കാരനെ തടഞ്ഞുവെച്ചതിന് അഗളി പൊലീസും പാലക്കാട് ചന്ദ്രനഗറിലെ കെ.എഫ്.സി, മക്ഡൊണാള്‍സ് റസ്റ്റാറൻറുകള്‍ക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് കസബ പൊലീസും രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് രൂപേഷിനെയും ഷൈനയെയും കുറ്റിമുക്തരാക്കിയത്. ചന്ദ്രനഗർ കേസിൽ ഇവർക്ക് പുറമെ പ്രതികളായ അരുണ്‍ ബാലന്, ശ്രീകാന്ത്, ജോസ്, അഷറഫ്, രമണന്, അനൂപ് മാത്യു ജോര്‍ജ്, സി.പി. ഇസ്മായില്‍ എന്നിവരെയും വെറുതെവിട്ടിരുന്നു. മറ്റൊരു പ്രതി മൊയ്തീന് ഒളിവിലാണ്. യു.എ.പി.എ അടക്കമുള്ള വകുപ്പുകൾ റദ്ദാക്കിയാണ് കുറ്റമുക്തരാക്കിയത്.
രണ്ട് കേസിലും വെവ്വേറെ പുനഃപരിശോധന ഹരജികളാണ് സർക്കാർ നൽകിയത്.
രാജ്യദ്രോഹ കേസില്‍ പ്രോസിക്യൂഷന് അനുമതി ഇല്ലാതെ വിചാരണ കോടതിക്ക് നടപടി എടുക്കാന്‍ കഴിയില്ലെന്നും യു.എ.പി.എ കേസില്‍ പ്രോസിക്യൂഷന് അനുമതി സമയബന്ധിതമായി നല്‍കാത്തതും ചൂണ്ടിക്കാട്ടി വളയം, കുറ്റ്യാടി യു.എ.പി.എ കേസുകളിലെ രൂപേഷിെൻറ വിടുതൽ ഹരജി നേരത്തേ ഹൈകോടതി അനുവദിച്ചിരുന്നു. ഇതേ തുടർന്നാണ് പാലക്കാട്ടെ കേസുകളിലും വിടുതൽ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇക്കാര്യങ്ങൾ പരിഗണിച്ച് അന്വേഷണ നടപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വന്നുെവന്ന് വിലയിരുത്തിയാണ് കുറ്റമുക്തരാക്കി പാലക്കാട് സെഷൻസ് കോടതി ഉത്തരവുണ്ടായത്.
ഈ ഉത്തരവുകൾ റദ്ദാക്കണമെന്നാണ് ഹരജികളിലെ ആവശ്യം. എല്ലാവരും ഹരജി സമർപ്പിക്കാതെതന്നെ പ്രതികളെ മുഴുവൻ കുറ്റമുക്തരാക്കിയ വിധി നിലനിൽക്കില്ലെന്നും യു.എ.പി.എ പ്രകാരമുള്ള കുറ്റകൃത്യം നിലനിൽക്കുന്നത് സെഷൻസ് കോടതി പരിഗണിച്ചിട്ടില്ലെന്നും ഹരജിയിൽ പറയുന്നു. ഹരജികൾ പിന്നീട് പരിഗണിക്കാൻ മാ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.