Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅമ്പായത്തോട്ടിൽ...

അമ്പായത്തോട്ടിൽ വീണ്ടും മാവോവാദി പോസ്​റ്റർ

text_fields
bookmark_border
അമ്പായത്തോട്ടിൽ വീണ്ടും മാവോവാദി പോസ്​റ്റർ
cancel
camera_alt????????? ??????????????? ?????? ????????????

കേളകം(കണ്ണൂർ): മാവോവാദികൾ മുമ്പ് സായുധ പ്രകടനം നടത്തിയ കൊട്ടിയൂർ അമ്പായത്തോട്ടിൽ വീണ്ടും പോസ്​റ്ററുകൾ പതിച് ചു. ബുധനാഴ്ച പുലർച്ചെയാണ് ടൗണിൽ മാവോവാദി പോസ്​റ്ററുകൾ ശ്രദ്ധയിൽപെട്ടത്​. സി.പി.ഐ (എം.എൽ) പശ്ചിമഘട്ട മേഖല സമിതിയുടെ പേരിലുള്ളതാണ് പോസ്റ്ററുകൾ.

എസ്.ഡി.പി.ഐ, പി.എഫ്.ഐ എന്നീ സംഘടനകളുടെ മതതീവ്രവാദ നയങ്ങൾ ചെറുക്കുക, സി.എ.എയുടെ പേരിൽ അവർ നടത്തുന്ന സമരത്തിൻറെ പിന്നാമ്പുറങ്ങൾ തിരിച്ചറിയുക എന്നിങ്ങനെയാണ്​ പോസ്റ്ററുകളിൽ ഉള്ളത്​.

ചൊവ്വാഴ്ച രാത്രി ആറളത്ത് നാലംഗ മാവോയിസ്റ്റ് സംഘം എത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അതെ സംഘം തന്നെ ആണോ കൊട്ടിയൂർ അമ്പായത്തോടിലും പോസ്റ്റുകൾ പതിപ്പിച്ചതെന്നും സംശയമുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maoistkannurkerala newsposter
News Summary - maoist poster ambayathod kannur
Next Story