വയനാട് മക്കിമലയിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം
text_fieldsകൽപറ്റ: വയനാട് മക്കിമലയിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. മാവോയിസ്റ്റുകൾക്കായി ഹെലികോപ്റ്റർ ഉപയോഗിച്ചും ഡ്രോൺ ഉപയോഗിച്ചും വനമേഖലയിൽ നിരീക്ഷണം തുടരുന്നതിനിടയിൽ ആണ് അഞ്ചംഗ സംഘം മക്കിമലയിൽ എത്തിയത്. നേരത്തെ മാവോയിസ്റ്റ് സാന്നിധ്യമുണ്ടായ കമ്പമലയ്ക്ക് ഒന്നര കിലോമീറ്റർ മാത്രം അകലെയാണ് മക്കിമല.
തണ്ടർബോൾട്ടും പൊലീസും തോട്ടമേഖലകേന്ദ്രീകരിച്ചും വനമേഖലയിലും തിരച്ചിൽ തുടരുന്നതിനിടയാണ് മാവോയിസ്റ്റ് സാന്നിധ്യം. കഴിഞ്ഞദിവസം എഡി.ജി.പി എം.ആർ. അജിത് കുമാറിന്‍റെ നേതൃത്വത്തിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ഇതിനുശേഷമാണ് മാവോയിസ്റ്റുകൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയത്.
ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് മക്കിമലയിലെ റിസോർട്ടിൽ മാവോയിസ്റ്റ് സംഘം എത്തിയത്. ഒന്നരമണിക്കൂറോളം റിസോർട്ടിൽ സംഘം ഉണ്ടായിരുന്നു. ഇവിടുത്തെ ജീവനക്കാരന്‍റെ ഫോൺ വാങ്ങിയാണ് മാധ്യമപ്രവർത്തകർക്ക് വാർത്താക്കുറിപ്പ് അയച്ചു നൽകിയത്. കമ്പമലയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയ വാർത്താക്കുറിപ്പാണ് അയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.