Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാവോയിസ്​റ്റ്​ ബന്ധം;...

മാവോയിസ്​റ്റ്​ ബന്ധം; മൂന്നാമനെ തിരിച്ചറിഞ്ഞതായി പൊലീസ്

text_fields
bookmark_border
allen-and-twaha
cancel

കോഴി​ക്കോട്​: മാവോയിസ്​റ്റ്​ ബന്ധം ആരോപിച്ച്​ സി.പി.എം പ്രവർത്തകരായ അലൻ ഷുഹൈബിനേയും താ​ഹ ഫ​സ​ലി​നെ​യും അറസ്​റ്റ്​ ചെയ്യുമ്പോൾ പൊലീസിൽ നിന്ന്​ ഓടി രക്ഷപ്പെട്ട മൂന്നാമനെ തിരിച്ചറിഞ്ഞു. മലപ്പുറം പാണ്ടിക്കാട്​ സ് വദേശി ഉസ്​​മാൻ​ എന്നയാളാണതെന്നും​ നിരവധി കേസുകളിൽ പ്രതിയാണിയാളെന്നും പൊലീസ്​ വ്യക്തമാക്കി.

അലനും താഹക്കുമെതിരെ പൊലീസ്​ യു.എ.പി.എ ചുമത്തിയിരുന്നു. ഇവരെ ഇന്ന്​ വീ​ണ്ടും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാനിരി​െക്കയാണ്​ മൂന്നാമനെ സംബന്ധിച്ചുള്ള സ്ഥിരീകരണത്തിലേക്ക്​ പൊലീസ്​ എത്ത​ുന്നത്​​.

ന​വം​ബ​ർ ഒ​ന്നി​ന്‌ രാ​ത്രി​യാ​ണ്​ പ​ന്തീ​രാ​ങ്കാ​വ്‌ പൊ​ലീ​സ്‌ അ​ല​നെ​യും താ​ഹ​യെ​യും അ​റ​സ്​​റ്റ്​ ചെ​യ്‌​ത​ത്‌. ഒാ​ടി​ര​ക്ഷ​പ്പെ​ട്ട​യാ​ളാ​ണ്​ കേ​സി​ൽ മു​ഖ്യ​പ്ര​തി​യെ​ന്ന്​ പൊ​ലീ​സ്​ ആ​വ​ർ​ത്തി​ക്കു​േ​മ്പാ​ഴും ഇ​യാ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളൊ​ന്നും ഇ​തു​വ​രെ ല​ഭി​ച്ചി​രുന്നി​ല്ല. ചോ​ദ്യം​ചെ​യ്യ​ലി​ൽ പ്ര​തി​ക​ളും ഇ​യാ​ളെ​ക്കു​റി​ച്ച്​ അ​റി​യി​ല്ലെ​ന്നാ​ണ്​ പ്ര​തി​ക​രി​ച്ച​ത്. സി.സി.ടി.വി ദൃശ്യങ്ങളും മറ്റും പരിശോധിച്ചാണ്​ പ്രതിയെ ​തിരിച്ചറിഞ്ഞതെന്നാണ്​ പൊലീസ്​ വൃത്തങ്ങൾ നൽകുന്ന സൂചന.

കോ​ഴി​ക്കോ​ട്​ കോ​ട​തി ത​ള്ളി​യ​തി​നെ​തു​ട​ർ​ന്ന്​ അ​ല​നും താ​ഹ​യും സ​മ​ർ​പ്പി​ച്ച ജാ​മ്യാ​പേ​ക്ഷ ഹൈ​കോ​ട​തി തി​ങ്ക​ളാ​ഴ്​​ച പ​രി​ഗ​ണി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maoistpolicekerala newsuapamaoist relationmalayalam news
News Summary - maoist relation; police identified the third person who flew away from police -kerala news
Next Story