Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2020 7:17 PM GMT Updated On
date_range 17 March 2020 7:17 PM GMTരൂപേഷിന്‍റെ പിതാവ് രാമചന്ദ്രൻ നിര്യാതനായി
text_fieldsbookmark_border
അന്തിക്കാട് (തൃശൂർ): മാവോവാദി നേതാവ് രൂപേഷിെൻറ പിതാവ് തെക്കിനിയേടത്ത് രാമചന്ദ്രൻ (74) നിര്യാതനായി. അർബുദത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. പടിയം മുറ്റിച്ചൂരിൽ ഇളയ മകെൻറ വീട്ടിലായിരുന്നു അന്ത്യം.
ജയിലിൽ കഴിയുന്ന രൂപേഷ് കഴിഞ്ഞമാസം രണ്ടിന് ഒരു മണിക്കൂർ പരോളിൽ പിതാവിനെ സന്ദർശിക്കാൻ വീട്ടിൽ എത്തിയിരുന്നു. അന്ത്യകർമങ്ങൾക്കായി പരോൾ അനുവദിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് രൂപേഷിെൻറ ഭാര്യ ഷൈന അറിയിച്ചു. ഭാര്യ: പരേതയായ സുമന. മറ്റു മക്കൾ: സുമേഷ്, രാജേഷ്. മറ്റു മരുമക്കൾ: വസന്ത, ജിജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story