Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Nov 2019 10:37 AM IST Updated On
date_range 12 Nov 2019 10:37 AM ISTസാമ്പത്തിക അസമത്വം മാവോയിസത്തിന് വളം
text_fieldsbookmark_border
ജനങ്ങളുടെ ദാരിദ്ര്യവും അവഗണനയും ഭരണകൂടത്തിെൻറ പിടിപ്പുകേടിൽ സംഭവിക്കുന്നതാ ണെന്നും ഇതിൽനിന്ന് മോചനം കിട്ടാൻ സായുധപോരാട്ടത്തിലൂടെ അധികാരം പിടിക്കണമെന്നു മാണ് വിപ്ലവകാരികൾ പ്രചരിപ്പിക്കുന്നത്. ഇതിനുള്ള പ്രവർത്തനം പതിറ്റാണ്ടുകളായി ഒ ളിഞ്ഞും തെളിഞ്ഞും നടക്കുന്നുമുണ്ട്. നക്സൽബാരിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് പ്ര വർത്തിച്ച നക്സലൈറ്റുകളാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. നക്സലൈറ്റ് പ്ര സ്ഥാനം തളർച്ചയിലായതോടെ അവയിൽനിന്ന് പുറത്തുചാടിയവർ മാവോയിസ്റ്റ് ഗ്രൂപ്പു കളിൽ ചേരുകയായിരുന്നു.
മാവോവാദികളുടെ കാഴ്ചപ്പാടിൽ ലോകത്തെ ഏറ്റവും ദരിദ്ര ര ാജ്യമാണ് ഇന്ത്യ. 60-70 വർഷങ്ങളായി ഇല്ലാത്തവൻ കൂടുതൽ ഇല്ലാത്തവനും ഉള്ളവർ കൂടുതൽ ഉള്ള വനുമായി മാറി. ഇപ്പോഴും ഇത് തുടരുന്നു. സ്വാതന്ത്ര്യത്തിനുശേഷം ഏറ്റവും കൂടുതൽ തൊഴി ലില്ലായ്മ അനുഭവപ്പെടുന്നത് ഇൗ കാലത്താണ്. പതിനായിരക്കണക്കിന് ഫാക്ടറികൾ പൂട്ടി. ല ക്ഷങ്ങൾ തൊഴിൽരഹിതരായി. 115 രാജ്യങ്ങളിലെ ദാരിദ്ര്യത്തിെൻറ കണക്കിൽ ഇന്ത്യയുടെ സ്ഥാനം 102 ആണ്.
ലോകരാജ്യങ്ങളുടെ സാമ്പത്തികസ്ഥിതി പഠിക്കുന്ന ഓക്സ്ഫാം പുറത്തുവിട്ട കണ ക്കനുസരിച്ച് 2015ൽ ഇന്ത്യൻ സമ്പത്തിെൻറ 48 ശതമാനം ജനസംഖ്യയിലെ ഒരു ശതമാനം മാത്രം വരുന്ന കോർപറേറ്റുകളിലായിരുന്നു. 2016ൽ കോർപറേറ്റുകളുടെ വിഹിതം 56ൽ എത്തി. 2016ൽ നോട്ടുനിരോ ധനം വന്നതോടെ സാധാരണ ജനങ്ങളുടെ സമ്പത്ത് 15 ശതമാനം കുറഞ്ഞു. കോർപറേറ്റ് വിഹിതം 79 ശതമാനത്തിലെത്തി. 2018ലെ കണക്കനുസരിച്ച് 23 ശതമാനം സമ്പത്ത് മാത്രമാണ് ജനങ്ങൾ കൈവശംവെക്കുന്നത്. ഈ സാഹചര്യം തുടർന്നാൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥ തകിടംമറിയുമെന്ന് ഓക്സ്ഫാം എക്സിക്യൂട്ടിവ് ഡയറക്ടർ വിന്നി ബ്യാൻയിമ മുന്നറിയിപ്പ് നൽകുന്നു.
സാമ്പത്തിക അസമത്വം മറികടക്കാൻ പാർലെമൻററി ജനാധിപത്യത്തിലൂടെ കഴിയില്ലെന്നതാണ് മാവോവാദികൾ പ്രചരിപ്പിക്കുന്നത്. ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചാണ് പ്രവർത്തനം. വനത്തിലെ ആദിവാസി കുടിലുകളിലാണ് പ്രധാന കേന്ദ്രം. അപ്രതീക്ഷിതമായാണ് ഊരുകളിലെത്തുക. കുറച്ചു പേർ കാവൽ നിൽക്കും, മറ്റുള്ളവർ ആളുകളെ വിളിച്ചുകൂട്ടി ഭരണകൂടം എങ്ങനെ ദലിത്വിരുദ്ധവും ആദിവാസിവിരുദ്ധവുമാകുന്നു എന്ന് ബോധവത്കരിക്കും. ലഘുലേഖകളും മുഖപത്രവും വിതരണം ചെയ്യും. രണ്ടു മണിക്കൂർ വരെ നീളുന്ന ക്ലാസുകൾക്കിടയിൽ ആരെയും ഫോൺ ചെയ്യാൻപോലും അനുവദിക്കില്ല. ലാപ്ടോപ്പും മൊബൈൽ ഫോണും ചാർജ് ചെയ്ത് ഭക്ഷണവും കഴിച്ചാണ് മടക്കം. ഇതിനുശേഷം പൊലീസിൽ അറിയിക്കാൻ അനുമതിയുണ്ട്. എന്നാൽ അട്ടപ്പാടി, നിലമ്പൂർ മേഖലകളിൽ ആർക്കെങ്കിലും മാവോവാദികൾ സായുധപരിശീലനം നൽകിയതായി തെളിഞ്ഞിട്ടില്ല. ആദിവാസികൾ ഈ സംഘത്തോടൊപ്പം ചേർന്നതായും തെളിവില്ല. പരമാവധി ചില ചെറിയ സഹായങ്ങളിൽ ഒതുങ്ങുകയാണ് ആദിവാസികളുടെ സഹകരണം.
കൊടിയ ചൂഷണം നിലനിൽക്കുന്ന ഛത്തിസ്ഗഢിലെയും ഝാർഖണ്ഡിലെയും ആന്ധ്രയിലെയും ആദിവാസി കോളനികളിൽ താവളങ്ങൾ സൃഷ്ടിക്കാൻ ഇവർക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ, കേരളത്തിൽ സ്ഥിതി വ്യത്യസ്തമാണ്. പ്രവാസികൾ ഒഴുക്കുന്ന വിദേശപണമാണ് കാരണം. അതുകൊണ്ടുതന്നെ ബസ്തർപോലെയും മറ്റും ശക്തമായ സ്വാധീന മേഖല കേരളത്തിലില്ല. സർക്കാർ അനീതികൾക്കെതിരായ ബോധവത്കരണം മാത്രമാണ് മാവോവാദികൾ നടത്തുന്നത്. ആദിവാസി കോളനികളിൽ സ്വാധീനം ഉറപ്പിക്കാനുള്ള ശ്രമം നടത്തുന്നു. കബനി ദളം, ഭവാനി ദളം, നാടുകാണി ദളം എന്നിവയൊക്കെ ഇതാണ് നടത്തുന്നത്. ആക്രമണം നടത്താനുള്ള ശേഷിയില്ല. ശത്രു പ്രബലനാണെങ്കിൽ ഏറ്റുമുട്ടാതെ ഒഴിഞ്ഞുപോകണം എന്നതാണ് ഗറില യുദ്ധമുറ. ഇത് പാലിക്കുന്നതിനാൽ തണ്ടർബോൾട്ടുമായി ഏറ്റുമുട്ടലിന് തയാറാവില്ലെന്നാണ് ഇവരെ നിരീക്ഷിക്കുന്നവരുടെ അഭിപ്രായം.
മാവോവാദികളോട് ദാക്ഷിണ്യം വേണ്ടെന്ന നിലപാടിലാണ് തണ്ടർബോൾട്ടും സർക്കാറും. മാവോവാദി ഗ്രൂപ്പുകളെ ഒറ്റക്ക് നിരീക്ഷിക്കുേമ്പാൾ ശക്തി കുറവാണെന്ന് തോന്നുമെങ്കിലും ഏതെങ്കിലും അവസരത്തിൽ കൂട്ടായ്മ സൃഷ്ടിച്ചാൽ രാജ്യം ആഭ്യന്തര യുദ്ധത്തിലേക്ക് വീഴുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ കനത്ത പൊലീസ് നിരീക്ഷണം ഒഴിവാക്കാറില്ല. അട്ടപ്പാടിയിലും നിലമ്പൂരും വയനാടുമടക്കം പശ്ചിമഘട്ടത്തിലെ തന്ത്രപ്രധാന കേന്ദ്രങ്ങളെല്ലാം കർശന നിരീക്ഷണത്തിലാണ്. കൂടക്കൂടെ ആദിവാസി കോളനികൾ പരിശോധിക്കുന്ന സുരക്ഷ ഉദ്യോഗസ്ഥർ ജനങ്ങളെ റോഡിൽ തടഞ്ഞ് പരിശോധിക്കുന്നതും വീടുവീടാന്തരം കയറി പരിശോധിക്കുന്നതും തുടരുകയാണ്. ജനങ്ങളിൽ ഭയംവിതച്ച് മാവോവാദികളിൽനിന്ന് അകറ്റാനാണ് ശ്രമം. ഇതിനായി പൊലീസ് എടുക്കുന്ന നടപടികളും അതിെൻറ ദുരിതങ്ങളും ചൂണ്ടിക്കാട്ടി ആദിവാസികളെ തങ്ങളുടെ ആശയങ്ങളിലേക്ക് ആകർഷിക്കാൻ മാവോവാദികളും ശ്രമിക്കുന്നു.
മാവോവാദികൾ വരുംമുമ്പ് സജീവമായിരുന്ന നക്സലൈറ്റ് പ്രസ്ഥാനത്തിന് കേരളത്തിലെ മൂന്നു സുപ്രധാന ഘട്ടങ്ങളുണ്ടെന്ന് സാമൂഹിക നിരീക്ഷകർ രേഖപ്പെടുത്തിയിട്ടുണ്ട്. 1968 മുതൽ 1970 ഡിസംബർ 31 വരെ 39 നക്സലൈറ്റ് ആക്രമണങ്ങൾ നടന്നുവെന്ന് നിയമസഭ രേഖയിലുണ്ട്. 10 പേർ കൊല്ലപ്പെട്ടു. 343 പേരുടെ പേരിൽ കേസെടുത്തു. 244 പേരെ അറസ്റ്റ് ചെയ്തു. ഈ ആദ്യഘട്ടം ഭരണകൂട അടിച്ചമർത്തലിലൂടെ അവസാനിപ്പിച്ചപ്പോൾ നക്സലൈറ്റുകളുടെ കഥ കഴിഞ്ഞു എന്നായിരുന്നു എല്ലാവരും കരുതിയത്. അത് തെറ്റാണെന്ന് അതിവേഗം തെളിഞ്ഞു. അടിയന്തരാവസ്ഥക്ക് തൊട്ടുമുമ്പ് തുടങ്ങിയ രണ്ടാം ഘട്ടത്തിൽ കെ. വേണുവിെൻറ നേതൃത്വത്തിലുള്ള സി.ആർ.സി, സി.പി.ഐ (എം.എൽ) എന്നിവയായിരുന്നു ശക്തം. ഇത് 1992ൽ അവസാനിച്ചു. പാർട്ടി പിരിച്ചുവിട്ടു. ഇനി നക്സലൈറ്റുകൾ തിരിച്ചുവരില്ലെന്ന വിലയിരുത്തലുകളുണ്ടായി. അതും തെറ്റി. മാവോവാദികൾ ആയുധവുമായി രംഗപ്രവേശം ചെയ്ത വർത്തമാനകാലമാണ് മൂന്നാം ഘട്ടം.
2000ത്തിെൻറ തുടക്കത്തിൽ, മുമ്പ് സി.പി.ഐ (എം.എൽ) ജനശക്തിയിൽ പ്രവർത്തിച്ചിരുന്ന രൂപേഷും സംഘവും ആന്ധ്രയിലെ പീപ്ൾസ് വാർ ഗ്രൂപ്പുമായി ബന്ധപ്പെട്ട് കേരളത്തിലും സംഘടന സാധ്യമാക്കി. ഇതിെൻറ തുടർച്ചയിലാണ് കേരളത്തിൽ സി.പി.ഐ (മാവോയിസ്റ്റ്) രൂപവത്കരണം നടന്നത്. 2014 മേയിൽ കെ. മുരളി നേതൃത്വം നൽകിയ സി.പി.ഐ (എം.എൽ) നക്സൽബാരിയും സി.പി.ഐ (മാവോയിസ്റ്റ്) യും ലയിച്ചു.
ഇതോടെ കേരളത്തിൽ വിപുലമായ മാവോയിസ്റ്റ് സാധ്യത തുറക്കപ്പെട്ടു. ശാശ്വത പരിഹാരം അടിച്ചമർത്തലല്ലെന്നാണ് ഇതൊക്കെ സൂചിപ്പിക്കുന്നത്.
വി.എസ് സർക്കാർ മാവോവാദിയാക്കിയ ഷൈന
ഭരണകൂടത്തിെൻറ നിരന്തര പീഡനങ്ങൾക്കൊടുവിൽ മാവോവാദിയാവുകയാണെന്ന് പ്രഖ്യാപിച്ചയാളാണ് മുൻ ഹൈകോടതി ജീവനക്കാരിയും പീപ്ൾസ് വാർ ഗ്രൂപ് നേതാവ് രൂപേഷിെൻറ ഭാര്യയുമായ പി.എ. ഷൈന. നിയമബിരുദധാരിയും തൃശൂര്‍ നാട്ടിക സ്വദേശിയുമായ ഇവർ പഠന കാലത്ത് സി.പി.ഐ-എം.എൽ റെഡ്ഫ്ലാഗ് വിദ്യാർഥി സംഘടനയില്‍ അംഗമായിരുന്നു. മനുഷ്യാവകാശ സംഘടനയായ പി.ഡി.എഫ്.ഐ അഖിലേന്ത്യ കമ്മിറ്റി അംഗവുമായിരുന്നു. ‘പീപ്ള്‍സ് മാര്‍ച്ച്’ മാസികയുടെ പത്രാധിപർ പി. ഗോവിന്ദന്‍കുട്ടി ജയിലിലായിരുന്നപ്പോള്‍ വസ്തുതാന്വേഷണ സംഘത്തിെൻറ ഭാഗമായി വിയ്യൂര്‍ ജയിലിലെത്തിയ ഷൈനയെ അറസ്റ്റ് ചെയ്യാന്‍ ശ്രമം നടന്നു.
റിതു ഗോസ്വാമിയെന്ന കള്ളപ്പേരില്‍ ജയില്‍ സന്ദര്‍ശിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു കാരണം. തൃശൂര്‍ പ്രസ് ക്ലബിലേക്ക് രക്ഷപ്പെട്ട ഷൈന മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ ജയിലില്‍ തലേദിവസം അപേക്ഷ നല്കിയ ജെ.എന്‍.യു വിദ്യാര്‍ഥി റിതു ഗോസ്വാമിയെ ഹാജരാക്കി. അറസ്റ്റ് മുടങ്ങി. കുറച്ചു ദിവസത്തിനുശേഷം ഷൈനയുടെ കളമശ്ശേരിയിലെ വീട്ടില്‍ പൊലീസ് എത്തി. മാവോവാദി തീവ്രവാദികള്‍ രഹസ്യയോഗം ചേരുന്നു എന്ന് ആരോപിച്ച് രാത്രി 12നാണ് റെയ്ഡ് നടത്തിയത്. നന്ദിഗ്രാം സംഭവവുമായി ബന്ധപ്പെട്ട അഖിലേന്ത്യ പ്രചാരണ കാമ്പയിനിെൻറ ഭാഗമായ നാലു പേർ ഷൈനയുടെ വീട്ടിലുണ്ടായിരുന്നു. രാത്രി ഒന്നരയോടെ, ഷൈനയെയും അഞ്ചും പന്ത്രണ്ടും വയസ്സുള്ള പെണ്‍കുട്ടികളെയടക്കം കസ്റ്റഡിയിലെടുത്തു. ഒപ്പം വിദ്യാര്‍ഥി സംഘടന പ്രവര്‍ത്തകയായ ജസീലയെയും പിടികൂടി. തുടർന്ന് മാവോവാദി നേതാവ് മല്ലരാജ റെഡ്ഡി തങ്ങിയതായി കരുതുന്ന പെരുമ്പാവൂരിലെ വീട് റെയ്ഡ് ചെയ്തു.
ഈ കേസില്‍ ഉൾപ്പെടുത്തിയതോടെ ഷൈന കുട്ടികളുമായി ഒളിവില്‍ പോയി. വൈകീട്ട് പൊലീസ് ഷൈനയുടെ വീട് കുത്തിത്തുറന്ന് റെയ്ഡ് നടത്തി. തുടർന്ന് ഷൈന അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് തുറന്ന കത്ത് എഴുതി. ‘‘അങ്ങയുടെ പൊലീസും അധികാരവും എന്നെ മാവോയിസ്റ്റാക്കിയിരിക്കുന്നു. ഇനി മുതല്‍ ആശയപരമായി മാത്രമല്ല, പ്രവര്‍ത്തനത്തിലും മുഴുകാന്‍ രാഷ്ട്രീയദൃഢത നിങ്ങള്‍ എനിക്ക് നല്കി.
വേട്ടനായ്ക്കളെപ്പോലെ മാവോയിസ്റ്റുകളെയും ജനാധിപത്യവാദികളെയും പിന്തുടരുന്ന നിങ്ങളുടെ രഹസ്യ പൊലീസുകാരുടെ കണ്ണുവെട്ടിച്ചു മാത്രമേ പ്രവര്‍ത്തനം സംഘടിപ്പിക്കാന്‍ കഴിയൂ. തീര്‍ച്ചയായും അത് എനിക്ക് പുതിയ ജീവിത ശൈലിയായിരിക്കും...’’ ‘‘വി.എസ്. അച്യുതാനന്ദന് എന്ന കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍കൂടി തുന്നിച്ചേര്‍ക്കാം. മധ്യവര്‍ഗ ജീവിതം നയിച്ച എന്നെ മാവോയിസ്റ്റാക്കിയതിെൻറ പൊന്കതിര്.’’ മാവോവാദി എന്ന നിലയില്‍ ഷൈനയുടെ ജീവിതം അങ്ങനെ തുടങ്ങി. കത്തിനോട് വി.എസ്. അച്യുതാനന്ദന് പ്രതികരിച്ചതേയില്ല.
നാളെ: മുൻകരുതലെന്ന് പൊലീസ്; ചാപ്പ കുത്തലെന്ന് പ്രതികൾ

രൂപേഷ്, ഷൈന

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story