മാവോവാദി കീഴടങ്ങൽ പദ്ധതി ചർച്ചയുടെ ഭാഗം –ഡി.ജി.പി
text_fieldsകൽപറ്റ: കീഴടങ്ങുന്ന മാവോവാദികൾക്ക് തൊഴിലും സംരക്ഷണവും നൽകാൻ പദ്ധതിയുെണ്ട ന്നും കീഴടങ്ങൽ നയം ചർച്ചയുടെ ഭാഗമാണെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ. കീഴടങ്ങാൻ വരു ന്നവരുടെ ആവശ്യം കേൾക്കും. ആനുകൂല്യം നൽകും. കുടുംബത്തെ സഹായിക്കും. എന്നാൽ, കേരളത്തിൽ ഇത ുവരെ ഒരു മാവോവാദിയും കീഴടങ്ങാൻ വന്നിട്ടില്ല. കൽപറ്റയിൽ പരാതി പരിഹാര അദാലത്തി നെത്തിയ അദ്ദേഹം വാർത്തലേഖകരോട് സംസാരിക്കുകയായിരുന്നു.
ചില ആദിവാസി കോളനികളിൽ മാവോവാദികൾ എത്തുന്നതായി വിവരമുണ്ട്. റോഡ്, വൈദ്യുതി, വെള്ളം, വീട് തുടങ്ങിയ സൗകര്യങ്ങൾ കോളനികളിൽ എത്തിയിട്ടില്ലെങ്കിൽ അസംതൃപ്തി ഉണ്ടാകും. ഇത്തരം അതൃപ്തികൾ വികസനപ്രവർത്തനങ്ങളിലൂടെ കുറച്ചുകൊണ്ടുവരണം. ആദിവാസികളുടെ പരാതികൾ എത്രയും വേഗം പരിഹരിക്കപ്പെടണം. പരാതി പരിഹാര അദാലത്തിലും ഇത്തരം പ്രശ്നങ്ങൾ വന്നു. സർക്കാറിെൻറ അടിയന്തര ശ്രദ്ധയിൽ ഇവ എത്തിക്കും. വികസനകാര്യങ്ങൾക്ക് ഊന്നൽ നൽകാൻ വേണ്ടതു ചെയ്യും. ഇതിനായി വിവിധ വകുപ്പുകളുടെ ഉന്നതതല കമ്മിറ്റി പ്രവർത്തിക്കുന്നുണ്ട്.
മാവോവാദികൾ കോളനികളിൽ എത്തുന്ന സാഹചര്യത്തിൽ പട്രോളിങ്ങും നിരീക്ഷണവും പൊലീസ് വർധിപ്പിച്ചിട്ടുണ്ട്. ചില ആദിവാസി വിഭാഗങ്ങളിൽ 18 വയസ്സിനു താഴെയുള്ള പെൺകുട്ടികൾ വിവാഹിതരാകുന്നുണ്ട്. ഇത് ആചാരമായും ഉണ്ട്. ഇത്തരം സംഭവങ്ങളിൽ യുവാക്കൾക്കെതിരെ പോക്സോ കേസാണ് എടുക്കുന്നത്. ഇതിെൻറ പേരിൽ ചിലർ ജയിലിൽ കഴിയുന്നുണ്ട്. അതുസംബന്ധിച്ച് പരാതിയുമുണ്ട്. നിയമപരവും സാമൂഹികവുമായ വിഷയമാണിത്. ഇത്തരം പ്രശ്നങ്ങൾ സർക്കാറിെൻറ അനുയോജ്യമായ വേദിയിൽ എത്തിക്കും. നിയമഭേദഗതിയടക്കം സർക്കാറാണ് പരിശോധിക്കേണ്ടത് -ഡി.ജി.പി പറഞ്ഞു.
മാവോവാദി ഭീഷണിയുടെ പശ്ചാത്തലത്തിൽ ഫെബ്രുവരി ഒന്നിന് വയനാട്ടിൽ യോഗം ചേരും. ചീഫ് സെക്രട്ടറി ടോം ജോസിെൻറ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ ആഭ്യന്തര വകുപ്പ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാർ, ഡി.ജി.പി തുടങ്ങിയവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.