രൂപേഷുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കാൻ മാവോവാദിയെ വിയ്യൂരിലയക്കുന്നത് തടഞ്ഞു
text_fieldsമലപ്പുറം: മാവോവാദി പ്രവർത്തകരായ കുപ്പു ദേവരാജിെൻറയും അജിതയെടയും കൊലപാതകത്തിന് പകരം വീട്ടാനുള്ള മാവോവാദി നീക്കം തടയാൻ പൊലീസ് നീക്കം ശക്തമാക്കി. കഴിഞ്ഞയാഴ്ച പാലക്കാട് ജില്ല കോടതിയിൽ കീഴടങ്ങിയ മാവോവാദി പ്രവർത്തകനെ, മാവോവാദി നേതാവ് രൂപേഷിനെ പാർപ്പിച്ച തൃശൂർ വിയ്യൂർ ജയിലിലേക്കയക്കുന്നത് അവസാന നിമിഷം പൊലീസ് തടഞ്ഞു. അട്ടപ്പാടി സ്വദേശിയായ സുന്ദരൻ എന്ന ഉണ്ണികൃഷ്ണനെയാണ് (42) വിയ്യൂരിലേക്കയക്കുന്നത് തടഞ്ഞത്.
മുക്കാലി ഫോറസ്റ്റ് സ്റ്റേഷൻ ആക്രമണവുമായി ബന്ധപ്പെട്ട് 2015 ഡിസംബറിൽ അഗളി െപാലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ ഇയാൾ ഏതാനും ദിവസം മുമ്പ് പാലക്കാട് കോടതിയിൽ കീഴടങ്ങുകയായിരുന്നു. തങ്ങൾ പിന്തുടരാതിരുന്നിട്ടും ഇയാൾ അപ്രതീക്ഷിതമായി കോടതിയിലെത്തിയത് പൊലീസിൽ സംശയമുണ്ടാക്കി. ഇയാൾ വർഷങ്ങളായി മാവോവാദി സംഘത്തോടൊപ്പം പ്രവർത്തിച്ചുവരികയായിരുന്നു. രൂപേഷിന് സന്ദേശങ്ങൾ കൈമാറാൻ സുന്ദരനെ മാവോവാദികൾ ഉപയോഗിക്കുകയാെണന്ന സംശയമാണ് പൊലീസിനുള്ളത്. സാധാരണ റിമാൻഡ് പ്രതികളെ പാലക്കാട് ടിപ്പു കോട്ടക്കുള്ളിലെ സ്പെഷൽ സബ്ജയിലിലാണ് പാർപ്പിക്കുന്നത്. ഇവിടെ സ്ഥലസൗകര്യം കുറവായതിനാലും സുരക്ഷസംവിധാനം അപര്യാപ്തമായതിനാലും പ്രധാന കേസുകളിലെ പ്രതികളെ വിയ്യൂർ ജയിലിലേക്ക് മാറ്റുകയാണ് പതിവ്.
കോയമ്പത്തൂരിൽ അറസ്റ്റിലായ മാവോവാദി നേതാവ് രൂപേഷ് ഇപ്പോൾ വിയ്യൂരിലാണുള്ളത്. മൂന്നുമാസം മുമ്പ് വയനാട് വനത്തിൽ മാവോവാദികൾ സംഗമിച്ചതായി ഇൻറലിജൻസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇൗ യോഗത്തിലെടുത്ത തീരുമാനം രൂപേഷിന് കൈമാറാനാണ് സുന്ദരെന അയക്കുന്നതെന്ന സംശയമാണ് പൊലീസ് കേന്ദ്രങ്ങൾക്കുള്ളത്. അതേസമയം, തെലങ്കാനയിലെ കേസുകളുമായി ബന്ധപ്പെട്ട് കേരളത്തിൽ ഒളിച്ചുതാമസിക്കുന്ന മാവോവാദികളെ തേടി തെലങ്കാന പൊലീസ് ഉടനെത്തും. വിയ്യൂർ ജയിൽ റിമാൻഡിലുള്ള ചില പ്രതികളെയും തെലങ്കാന പൊലീസ് ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ട്.
നിലമ്പൂർ വെടിവെപ്പ് വ്യാജ ഏറ്റുമുട്ടലാണെന്ന പ്രചാരണം ശക്തമായതും പ്രമുഖ രാഷ്ട്രീയ കക്ഷികൾ ഇത് ഏറ്റുപിടിച്ചതും പൊലീസിന് മാവോവാദി വേട്ട മുന്നോട്ടുകൊണ്ടുപോകാൻ തടസ്സമായിട്ടുണ്ട്. തണ്ടർബോൾട്ടിേൻറത് ഉൾപ്പെടെ വനാന്തർഭാഗത്തെ പട്രോളിങ് പഴയതുപോലെ വ്യാപകമല്ല. ഇൗ പഴുതിലൂടെ മാവോവാദികൾ വീണ്ടും വനമേഖലയിൽ പിടിമുറുക്കുമെന്ന ആശങ്ക നിയമപാലകർക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.