തൊഴിലാളികളെ ബന്ദികളാക്കിയിട്ടില്ല: വയനാട് പ്രസ് ക്ലബ്ബിലേക്ക് മാവോയിസ്റ്റുകളുടെ കത്ത്
text_fieldsകൽപ്പറ്റ: ഇതരസംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കിയ സംഭവം നിഷേധിച്ച് മാവോയിസ്റ്റുകളുടെ പത്രകുറിപ്പ്. വയനാട് പ്രസ് ക്ലബ്ബിലേക്കാണ് മാവോയിസ്റ്റുകൾ പത്രകുറിപ്പ് പോസ്റ്റലായി അയച്ചിട്ടുള്ളത്. നാടുകാണി ഏരിയാസമിതി ദളത്തിെൻറ വക്താവ് അജിതയുടെ പേരിലാണ് പത്രകുറിപ്പ്. മേപ്പാടിക്കടുത്തുള്ള റിസോർട്ട് ആക്രമിച്ചുവെന്നതും ഇതരസംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കിയെന്നതും പൊലീസ് പ്രചരിപ്പിച്ച വാർത്തയാണെന്ന് പത്രകുറിപ്പിൽ ആരോപിക്കുന്നു.
നാടുകാണി ഏരിയാസമിതിയുടെ കീഴിലുള്ള ദളത്തിെല അംഗങ്ങൾ പതിവ് ഗ്രാമസന്ദർശനത്തിെൻറ ഭാഗമായി മേപ്പാടിയിലെത്തിയതാണെന്നും ഇതരസംസ്ഥാന തൊഴിലാളികളോട് അവരുടെ തൊഴിലിട പ്രശ്നങ്ങളെ കുറിച്ചും മറ്റും ചോദിച്ചറിയുകയും മാവോയിസ്റ്റുകൾ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ ബദലിെന കുറിച്ച് സംസാരിക്കുകയുമാണുണ്ടായതെന്നും കത്തിൽ പറയുന്നു.
തൊഴിലാളികളിൽ ഒരാൾ റിസോർട്ടിലേക്ക് പോവുകയും മറ്റു രണ്ടുപേർ തങ്ങൾക്കൊപ്പം കഴിയുകയുമാണുണ്ടായത്. എന്നാൽ പിന്നീട് തൊഴിലാളികളെ ബന്ദികളാക്കിയെന്നും റിസോർട്ട് ആക്രമിക്കാനെത്തിയെന്നും വ്യാജവാർത്തകൾ പരന്നു. മാവോയിസ്റ്റ് പ്രസ്സ്ഥാനത്തെ കരിവാരിതേച്ച് തൊഴിലാളികളിൽ നിന്നും അകറ്റാനുള്ള ഭരണകൂടത്തിെൻറ തന്ത്രമാണ് തെറ്റായ പ്രചരണത്തിനു പിന്നിലെന്നും കത്തിൽ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.