നക്സൽ വേട്ടക്കെതിരെ കാനം
text_fieldsകൊച്ചി: നക്സൽ വേട്ട കേരളത്തിൽ വേണ്ടെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അഭിപ്രായം പറയുന്നവരെ വെടിവെച്ചു കൊല്ലാൻ ആർക്കും അവകാശമില്ല. ആദിവാസികൾക്കും പട്ടികജാതിക്കാർക്കും ഇടയിൽ പ്രവർത്തിക്കുന്ന നിരവധി പേരുണ്ട്. അവരുയർത്തുന്ന ആവശ്യം ശരിയോ തെറ്റോ എന്ന് പരിശോധിക്കുന്നതിന് പകരം ആ ശബ്ദം ഇല്ലാതാക്കാൻശ്രമിക്കുന്നത് ഒരു പരിഷ്കൃത സമൂഹത്തിനു അനുയോജ്യമല്ലെന്നും കാനം പറഞ്ഞു. മോദി ചെയ്യുന്നതെല്ലാം ചെയ്യാനല്ല എൽ.ഡി.എഫ് എന്നും കാനം വ്യക്തമാക്കി.
ഇന്നലെ വൈകിട്ടാണ് പടുക്ക വനമേഖലയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായ വിവരം പുറത്ത് വരുന്നത്. ഉച്ചയോടെയാണ് കരുളായിയിലെ പടുക്ക വനമേഖലയില്‍ രണ്ടു മാവോയിസ്റ്റുകളുടെ കൊലപാതകത്തില്‍ കലാശിച്ച ഏറ്റുമുട്ടല്‍ അരങ്ങേറിയതും. മാവോയിസ്റ്റ് നേതാവായ കുപ്പുദേവരാജ്, അജിത എന്നിവരാണ് കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.