വയനാട് കമ്പമലയിൽ വീണ്ടും മാവോവാദികൾ; വോട്ട് ബഹിഷ്കരിക്കണമെന്ന് ആഹ്വാനം
text_fieldsമാനന്തവാടി: വയനാട് തലപ്പുഴ കമ്പമലയില്‍ വീണ്ടും മാവോവാദികൾ എത്തി. ഇന്ന് രാവിലെ രാവിലെ 6.10നാണ് സി.പി. മൊയ്തീന്‍റെ നേതൃത്വത്തില്‍ നാലു പേര്‍ സ്ഥലത്തെ പാടിയിലെത്തിയത്. മൊയ്‌തീനെ കൂടാതെ, ആഷിഖ്, സന്തോഷ്, സോമൻ എന്നിവരാണ് സംഘത്തിലെ മറ്റുള്ളവർ.
മാവോവാദികളിൽ രണ്ടു പേരുടെ കൈയിൽ ആയുധമുണ്ടായിരുന്നു. രണ്ടു പേർ മുടി നീട്ടി വളർത്തിയിട്ടുണ്ട്. കമ്പമല ജംങ്ഷനിലെത്തിയ സംഘം മുദ്രാവാക്യം വിളിച്ചു. ജനവാസകേന്ദ്രത്തില്‍ 20 മിനിറ്റോളം തങ്ങിയ സംഘം തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്ത് ശേഷം വനത്തിലേക്ക് മടങ്ങി.
ലോക്സഭ തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് മാവോവാദികൾ വോട്ട് ബഹിഷ്കരണം ആഹ്വാനം ചെയ്തത്. തോട്ടം തൊഴിലാളികള്‍ ധാരളമുള്ള പ്രദേശമാണ് മക്കിമല. കഴിഞ്ഞ വർഷം ഒക്‌ടോബറിൽ ഇവിടെ മാവോവാദികളുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരുന്നു.
പ്രദേശത്ത് പൊലീസ് സ്ഥാപിച്ച നിരീക്ഷണ കാമറ അന്ന് മാവോവാദികൾ തകർത്തിരുന്നു. നാട്ടുകാരും മാവോവാദികളും തമ്മിൽ വാക്കുതര്‍ക്കം ഉണ്ടാവുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.