ആദ്യം വെടിവെച്ചത് മാവോവാദികൾ, പൊലീസ് ചെയ്തത് ആത്മരക്ഷാർഥം –പിണറായി
text_fieldsതിരുവനന്തപുരം: മാവോവാദി ആയിപ്പോയാൽ മരിച്ചുവീഴേണ്ടവരാണെന്ന കാഴ്ചപ്പാട് സർക്കാറിനിെല്ലന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് പടിഞ്ഞാറെത്തറയിൽ മാവോവാദി കൊല്ലപ്പെട്ട സംഭവത്തിൽ വാർത്തസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യം വെടിവെച്ചത് മാവോവാദികളാണ്. ആത്മരക്ഷാർഥമാണ് പൊലീസ് വെടിവെച്ചത്. മുൻകരുതൽ എടുത്തിരുന്നതിനാലാണ് െപാലീസ് ഭാഗത്ത് ആൾനാശമോ പരിക്കോ ഉണ്ടാകാതിരുന്നത്. കൊലെപ്പടുത്തുകെയന്ന ഉദ്ദേശ്യത്തോടെയല്ല െപാലീസ് നടപടിയെന്നാണ് പ്രാഥമിക വിവരം. സംഭവത്തെപ്പറ്റി വിശദമായി അന്വേഷിക്കും.
പൊലീസുമായി ഏറ്റുമുട്ടിയത് അഞ്ചംഗ സംഘമാണെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ട വേൽമുരുകെൻറ പക്കൽനിന്ന് .303 മോഡൽ റൈഫിൾ കണ്ടെടുത്തിട്ടുണ്ട്. ഒഡിഷയിൽ െപാലീസ് സ്റ്റേഷൻ ആക്രമിച്ച് ആയുധങ്ങൾ തട്ടിയെടുത്തതിനും തമിഴ്നാട്ടിൽ അനധികൃത ആയുധ പരിശീലനത്തിനും അദ്ദേഹത്തിനെതിരെ കേസുണ്ട്. ജാമ്യമില്ലാ വാറൻറുള്ള ഇേദ്ദഹത്തെ തമിഴ്നാട് പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് കണ്ടെത്താൻ സഹായിക്കുന്നവർക്ക് രണ്ടുലക്ഷംരൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.