മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിൽ -കാനം രാേജന്ദ്രൻ
text_fieldsതിരുവനന്തപുരം: പാലക്കാട് മഞ്ചക്കണ്ടിയിൽ നക്സലുകളെ വധിച്ച സംഭവത്തിൽ മുഖ്യമ ന്ത്രി പിണറായി വിജയനെതിരെ രൂക്ഷ പ്രതികരണവുമായി സി.പി.ഐ സംസ്ഥാന സെരകട്ടറി കാനം രാ ജേന്ദ്രൻ. ആദ്യം വെടിവെച്ചത് മാവോവാദികളാണെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തോട്, ‘പൊലീസിന് വെടി ഏൽക്കാത്തതുകൊണ്ടാണോ നിങ്ങൾക്ക് പ്രയാസം എന്നാണ് ഇശ്റത് ജഹാ ൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയും ചോദിച് ചതെന്ന്’ കാനം പറഞ്ഞു.
അവസാനം ആ കേസിൽ സുപ്രീംകോടതി പറഞ്ഞത് തന്നെ താൻ ഇവിടെയും ചോദിക്കാൻ ആഗ്രഹിക്കുന്നു. ഒരു പൊലീസുകാരനെങ്കിലും പരിക്കേറ്റുവോ. അതോ അവരുടെ വെടി മരത്തിലാണോ കൊണ്ടത്. മഞ്ചക്കണ്ടി വനം സ്ഥിതിെചയ്യുന്നത് പുതൂർ പഞ്ചായത്തിലാണ്. അവിടം ഭരിക്കുന്നത് എൽ.ഡി.എഫാണ്. പഞ്ചായത്ത് പ്രസിഡൻറ് ജ്യോതി അനിൽകുമാർ സി.പി.െഎ മണ്ഡലം കമ്മിറ്റിയംഗമാണ്. ഞങ്ങളുടെ പ്രവർത്തകരോട് അന്വേഷിച്ചേപ്പാൾ അവരുടെ അഭിപ്രായം ഇതൊരു വ്യാജ ഏറ്റുമുട്ടലാണെന്നാണ്.
അവസാനം മരിച്ചെന്ന് പറയുന്ന മണിവാസകം രോഗാതുരനായി നടക്കാൻ വയ്യാത്ത അവസ്ഥയിലായിരുന്നു. പക്ഷേ, എ.കെ. 47 അദ്ദേഹത്തിെൻറ കൈയിലുണ്ടായിരുന്നെന്നാണ് എസ്.പി പറയുന്നത്. സംഭവം നടന്നതിെൻറ അര കിലോമീറ്ററിനുള്ളിൽ ആദിവാസി ഉൗരുകളുണ്ട്. അത്ര കൊടുംവനമൊന്നുമല്ല. സി.പി.എമ്മിനും വളരെ സ്വാധീനമുള്ള സ്ഥലമാണ്. രണ്ട് പാർട്ടികളും കൂടിയാണ് പഞ്ചായത്ത് ഭരിക്കുന്നത്. അവരും അേന്വഷിക്കെട്ട. മുഖ്യമന്ത്രിക്ക് പൊലീസ് റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലേ പറയാൻ കഴിയൂ -കാനം പറഞ്ഞു. തണ്ടർബോൾട്ട് കേന്ദ്ര സർക്കാറിെൻറ സൃഷ്ടിയാണ്. പക്ഷേ, കേരള പൊലീസ് അവർ ആവശ്യപ്പെടുന്നതിന് കൂട്ടുനിൽക്കണമോ എന്നത് ഗൗരവമായി ചിന്തിക്കണം- അദ്ദേഹം പറഞ്ഞു.
വധശിക്ഷയല്ല; നിയമത്തിനുമുന്നിലാണ് എത്തിക്കേണ്ടത് –സി.പി.ഐ
തിരുവനന്തപുരം: മാവോവാദികൾ തമ്പടിച്ചാൽ പിടികൂടി നിയമത്തിന് മുന്നിലെത്തിക്കാനുള്ള നീക്കമാണ് നടത്തേണ്ടിയിരുന്നതെന്ന് സി.പി.െഎ പ്രമേയം. ‘അല്ലാതെ തണ്ടർബോൾട്ട് ഉടനടി വധശിക്ഷ വിധിക്കുന്ന രീതി അംഗീകരിക്കാൻ കഴിയുന്നതല്ല.
വടക്കേ ഇന്ത്യയിൽ നടന്ന ഏറ്റുമുട്ടൽ കൊലപാതകങ്ങൾ വ്യാജങ്ങളായിരുന്നെന്ന് തെളിഞ്ഞത് വിസ്മരിക്കരുത്. മാേവാവാദി വേട്ടയാടലുകൾക്കെതിരെ ഉന്നത കോടതികൾ സ്വീകരിച്ച നിലപാടും വിസ്മരിക്കരുത്. പല സംസ്ഥാനങ്ങളിലും അമിത അധികാരം ലഭിച്ച പൊലീസും ഭരണകൂടങ്ങളും സൃഷ്ടിക്കുന്ന വ്യാജ ഏറ്റുമുട്ടലുകൾ പോലെയൊന്നും കേരളത്തിൽ ഉണ്ടാകാൻ പാടില്ല. പൊലീസ് ശിക്ഷാവിധി നടപ്പാക്കാനിറങ്ങുന്നത് നിയമവാഴ്ചയെ അട്ടിമറിക്കലും കാടത്തവുമാണ്. കേന്ദ്രം ആവശ്യപ്പെട്ടാലും ഇത് കേരള പൊലീസ് സ്വീകരിക്കാൻ പാടില്ല ’- പ്രമേയം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.