പൊലീസുമായി ഏറ്റുമുട്ടിയ മാവോവാദിസംഘത്തിലുള്ളവരെ തിരിച്ചറിഞ്ഞില്ല
text_fieldsകോഴിക്കോട്: വയനാട് ബാണാസുര വനത്തില്‍ പൊലീസുമായി ഏറ്റുമുട്ടിയ മാവോവാദി സംഘത്തിലുള്ളവരെ ഒരാഴ്ചയിലേറെയായിട്ടും അന്വേഷണ സംഘത്തിന് തിരിച്ചറിയാനായില്ല. തമിഴ്നാട് തേനി പെരിയകുളം സ്വദേശി വേല്‍മുരുകനാണ് സേനയുടെ വെടിയേറ്റ് മരിച്ചത്.
എന്നാൽ, ഒപ്പമുണ്ടായിരുന്ന നാലുപേർ ആരൊക്കെയെന്നാണ് ഇതുവരെ വ്യക്തമാകാത്തത്. ഇതിൽ സ്ത്രീയുണ്ടായിരുന്നോ എന്നതും പരിശോധിച്ചുവരുകയാണ്. ഏറ്റുമുട്ടൽ നടന്നതിനുപിന്നാലെ വനത്തിൽ അരിച്ചുപെറുക്കിയിട്ടും ആരെയും കണ്ടെത്താനായിരുന്നില്ല.
അഞ്ചംഗ സംഘമാണ് വെടിയതിർത്തതെന്നും തിരിച്ചുള്ള വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു എന്നുമാണ് ദൗത്യത്തിൽ പെങ്കടുത്ത സേനാംഗങ്ങളുടെ മൊഴി. ഇൗ വിവരമെല്ലാം കേന്ദ്ര ഏജൻസികളും പൊലീസിൽ നിന്ന് ശേഖരിച്ചിട്ടുണ്ട്.
ഏറ്റമുട്ടല്‍ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിെൻറ കീഴിലുള്ള തീവ്രവാദ വിരുദ്ധ സേനയും ഇതേകുറിച്ച് അന്വേഷിക്കുന്നുണ്ട്. അതിനിടെ വേല്മുരുകെൻറ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയ കോഴിക്കോട് മെഡിക്കൽ കോളജിലെ ഫോറന്‍സിക് മെഡിസിന് വിഭാഗം ഡോക്ടര്‍മാര്‍ വെടിവപ്പുണ്ടായ സ്ഥലം സന്ദർശിച്ചു.
ഫോറന്‍സിക് വിഭാഗം മേധാവി ഡോ. പ്രസന്നന്, അഡീഷനല്‍ പ്രഫ. സുജിത്ത് വാസുദേവ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. വേല്മുരുകെൻറ ശരീരത്തില്‍ തറച്ച വെടിയുണ്ടകള്‍ ഏതു ദിശയില്‍നിന്നായിരുന്നു വന്നതെന്ന് വ്യക്തത വരുത്തുന്നതിനായിരുന്നു പരിശോധന.
തണ്ടര്‍ബോള്‍ട്ട് സേന വെടി െവച്ച ഭാഗവും മാവോവാദികൾ നിന്ന ഭാഗവും കൃത്യമായി രേഖപ്പെടുത്തിയ ശേഷമാവും വിശദ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുക.
ഭക്ഷണമടക്കം അവശ്യസാധനങ്ങൾ തീർന്നതോെട കൂടുതൽ സാധനങ്ങൾ ശേഖരിച്ച് ഉൾവനത്തിലേക്ക് താവളം മാറ്റുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത് എന്നാണ് നിഗമനം. പടിഞ്ഞാറത്തറ സ്റ്റേഷന് പരിധിയില്‍ നവംബർ നാലിന് രാവിലെയായിരുന്നു വെടിവെപ്പിൽ ഒരാൾ െകാല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.